അമേരിക്കൻ വാർത്ത

ഒക്ലഹോമയിൽ കൂട്ടവെടിവെപ്പ്: 23 പേർക്ക് പരിക്ക്; പ്രതിയെ കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ചു പോലീസ്


എഡ്മണ്ട് (ഒക്ലഹോമ): ഒക്ലഹോമയിലെ എഡ്മണ്ടിലുള്ള അർക്കേഡിയ തടാകത്തിന് സമീപം ഞായറാഴ്ച രാത്രിയുണ്ടായ കൂട്ടവെടിവെപ്പിൽ കുറഞ്ഞത് 23 പേർക്ക് പരിക്കേറ്റു. തടാകത്തിന് സമീപമുള്ള സിസർടെയിൽ ക്യാമ്പ് ഗ്രൗണ്ടിൽ നടന്ന അനധികൃത പാർട്ടിക്കിടെയാണ് സംഭവം.

 സോഷ്യൽ മീഡിയ വഴി പ്രചാരണം നൽകി നടത്തിയ പാർട്ടിക്കിടെ രാത്രി 9 മണിയോടെയാണ് വെടിവെപ്പുണ്ടായത്. പാർട്ടിക്കിടെയുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പരിക്കേറ്റ 23 പേരെ നഗരത്തിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റവരിൽ 16 നും 30 നും ഇടയിൽ പ്രായമുള്ളവരും ഉൾപ്പെടുന്നു.

വെടിവെപ്പ് നടത്തിയ പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതിയെ കണ്ടെത്താനായി എഡ്മണ്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 405-359-4438 എന്ന നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. കാണാതായവരെ കണ്ടെത്താൻ ഐ-35-ന് സമീപമുള്ള വാൾമാർട്ടിൽ പുനരേകീകരണ കേന്ദ്രം താൽക്കാലികമായി സജ്ജീകരിച്ചിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...