ആനുകാലികംകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

കുഞ്ഞൂഞ്ഞിന് ശേഷം കെ സി ; കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ്

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കെ.സി. വേണുഗോപാലിനായി തിരുവനന്തപുരത്തും ഫ്ലക്സ്. കെ.സിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ടുള്ള ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കുഞ്ഞൂഞ്ഞിന് ശേഷം കെ.സി എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. ഡി.സി.സി ഓഫീസിന് മുന്നിലും പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപവും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ പാലക്കാടും ഫ്ലക്സ് ഉയർന്നിരുന്നു.

അതേസമയം ​യു.​ഡി.​എ​ഫി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​ഉ​ട​ൻ​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വേ​ണു​ഗോ​പാ​ൽ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ഒ​ട്ടും​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​വി​ല്ല.​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​തീ​രു​മാ​നി​ക്കും.​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​ഏ​തു​ ​തീ​രു​മാ​ന​വും​ ​അം​ഗീ​ക​രി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ക​നാ​ണ് ​താ​ൻ.​ ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​പാ​ട് ​എ​ന്താ​യാ​ലും​ ​അ​തി​നൊ​പ്പം​ ​നി​ൽ​ക്കും. മ​ത​ത്തി​ന്റെ​ ​പേ​രി​ൽ​ ​ജ​ന​ങ്ങ​ളെ​ ​വി​ഭ​ജി​പ്പി​ച്ച് ​കേ​ര​ളം​ ​കൈ​യ​ട​ക്കാ​ൻ​ ​ആ​ർ​ക്കും​ ​ക​ഴി​യി​ല്ലെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​കേ​ര​ള​ ​സ്റ്റോ​റി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പു​ഫ​ലം.​ ​പ​ത്തു​ ​വ​ർ​ഷ​ത്തെ​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ധി​ക്കാ​രം​ ​നി​റ​ഞ്ഞ​ ​ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രാ​യ​ ​ജ​ന​വി​കാ​ര​മാ​ണി​ത്.​ ​യ​ഥാ​ർ​ത്ഥ​ ​ക​മ്യൂ​ണി​സ്റ്റു​കാ​രും​ ​ഇ​ത്ത​വ​ണ​ ​യു.​ഡി.​എ​ഫി​ന് ​വോ​ട്ട് ​ചെ​യ്തു. യു.​ഡി.​എ​ഫി​ന്റെ​യും​ ​കോ​ൺ​ഗ്ര​സി​ന്റെ​യും​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​ജ​ന​വി​ധി​യാ​ണി​ത്. സി.​പി.​എ​മ്മി​ലെ​ ​അ​ഴി​മ​തി​യി​ലും​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​പാ​ർ​ട്ടി​വി​ട്ട​ ​നേ​താ​ക്ക​ളെ​ ​യു.​ഡി.​എ​ഫി​ന്റെ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​ഈ​ ​വ​ൻ​വി​ജ​യ​ത്തി​ന് ​സ​ഹാ​യി​ച്ചുവെന്നും വേണുഗോപാൽ പറ‌ഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

ഇവർ ലാവോസിലെ ‘മഞ്ഞുമ്മൽ ബോയ്സ്’, ലോകം ഇന്നോളം കണ്ടതിൽ ഏറ്റവും കഠിനമായ രക്ഷാപ്രവർത്തനം

ഗുണാകേവിൽ അകപ്പെട്ടുപോയ കൂട്ടുകാരനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ നാം ശ്വാസമടക്കിയാണ് കണ്ടിരുന്നത്....

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...