അമേരിക്കൻ വാർത്ത

ഡാളസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി നിറവിൽ; ‘ഗോൾഡൻ കേരള നൈറ്റ്’ പ്രവാസി മലയാളികൾക്ക് ദൃശ്യവിരുന്നായി

ഡാളസ് : അമേരിക്കയിലെ മലയാളി സംഘടനകളിൽ മുൻപന്തിയിലുള്ള കേരള അസോസിയേഷൻ ഓഫ് ഡള്ളാസ് അതിന്റെ ചരിത്രപരമായ അൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ (1976-2026) ഭാഗമായി സംഘടിപ്പിച്ച ‘ഗോൾഡൻ കേരള നൈറ്റ്’ ഗാർലൻഡിലെ സെന്റ് തോമസ് സൈറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ആവേശകരമായി നടന്നു. ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ഡള്ളാസിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നൂറുകണക്കിന് പ്രവാസി മലയാളികളും പങ്കെടുത്തു.

കേരളത്തിന്റെ തനതായ കലാരൂപങ്ങളും ആധുനിക സംഗീത-നൃത്ത വിരുന്നുകളും കോർത്തിണക്കി ഒരുക്കിയ കലാസന്ധ്യ പ്രവാസി സമൂഹത്തിന് വേറിട്ടൊരു അനുഭവമായി മാറി. ആർട്സ് ഡയറക്ടർ ജിജി പി. സ്കറിയയുടെ ഏകോപനത്തിൽ ഡാളസിലെ  പ്രമുഖ കലാകാരന്മാർ അണിനിരന്ന വിവിധ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. കേരളീയ സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന പ്രകടനങ്ങൾ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.

1976-ൽ പ്രവർത്തനമാരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാളസ് , അരനൂറ്റാണ്ട് പിന്നിടുമ്പോൾ അമേരിക്കൻ മലയാളി സമൂഹത്തിനിടയിലെ ഏറ്റവും ശക്തമായ സംഘടനയായി മാറിയിരിക്കുകയാണ്. അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, സെക്രട്ടറി മഞ്ജിത്ത് കൈനിക്കര എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ പ്രവാസി സമൂഹത്തിന് വലിയ മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് മാത്യു നൈനാൻ, കേരള അസോസിയേഷൻ മുൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ തുടങ്ങി സാമൂഹിക മണ്ഡലത്തിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. പ്രവാസ ലോകത്തെ മലയാളികൾക്കിടയിൽ ഐക്യവും സ്നേഹവും ഊട്ടിയുറപ്പിക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് പരിപാടി തെളിയിച്ചു.

സുവർണ്ണ ജൂബിലി വർഷത്തിന്റെ ഭാഗമായി വരും മാസങ്ങളിലും വിപുലമായ ആഘോഷ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. പ്രവാസി മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ജൂബിലി ആഘോഷങ്ങൾ വരും ദിവസങ്ങളിലും തുടരും.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...