അമേരിക്കൻ വാർത്തകായികം

നാഷ്‌വിൽ മാരത്തോണിൽ കേരള അസോസ്സിയേഷന്റെ പ്രശംസനീയ സേവനം

നാഷ്‌വിൽ:  2026 സെന്റ് ജൂഡ് റോക് & റോൾ റണ്ണിങ്ങ് സീരീസ് നാഷ്‌വിൽ മാരത്തോൺ വളണ്ടിയിറിങ്ങിന്റെ ഭാഗമായി കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) -ന്റെ വളണ്ടിയർമാർ പ്രശംസനീയ സേവനം നിർവഹിച്ചു. 23000-ത്തോളം ഓട്ടക്കാർ പങ്കെടുത്ത ഇത്തവണത്തെ നാഷ്‌വിൽ മാരത്തോണിന്റെ ഭാഗമായി ഓട്ടക്കാർക്ക് വേണ്ടിയുള്ള വിവിധ സേവനങ്ങളിൽ ഒന്നാണ്‌ വാട്ടർ സ്റ്റേഷൻ വളണ്ടിയിറിങ്ങ്.  മാരത്തോണിന്റെ 15.8 മൈൽ മാർക്കറിൽ നാഷ്‌വിൽ നഗരകേന്ദ്രത്തിൽ വുഡ്‌ലന്റ് റോഡിലെ പന്ത്രണ്ടാം നമ്പർ കേന്ദ്രത്തിലെ സേവനമായിരുന്നു കാൻ ഏറ്റെടുത്ത് നടത്തിയത്. ഓടുന്നവർക്ക് വെള്ളം, ഊർജദായക പാനീയങ്ങൾ, ജെൽ എന്നിവ വിതരണം ചെയ്യുന്ന പ്രവർത്തനത്തിൽ കാനിന്റെ സന്നദ്ധസേവകർ സജീവമായ പങ്കെടുത്തു. അതോടൊപ്പം കയ്യടിച്ചും, ഉത്സാഹിപ്പിച്ചും (Cheering) ഓട്ടക്കാരുടെ ഉന്മേഷത്തിന്‌ ആക്കം കൂട്ടുകയും വളണ്ടിയർമാരുടെ ചുമതലയാണ്‌.

കാൻ പ്രസിഡണ്ട് ശങ്കർ മന, ഔട്ട് റീച്ച് കമ്മിറ്റി ചെയർ സന്തോഷ് രാമചന്ദ്രൻ, വൈസ് പ്രസിഡണ്ട് സുശീല സോമരാജൻ, സെക്രട്ടറി സുജിത് പിള്ള, ട്രഷറർ സുമ അയ്യപ്പൻ, ഫൂഡ് കമ്മിറ്റി ചെയർ സിബി രാമചന്ദ്രൻ, വൈസ് ചെയർ അരുൺ പി ആർ, വുമൻസ് ഫോറം ചെയർ പ്രസീദ രാജു, യൂത്ത് ഫോറം ചെയർ സാജൻ പെരുമ്പള്ളി, ഭരണസമിതി അംഗം മനോജ രാജൻ എന്നിവർ വളണ്ടിയിറിങ്ങിന്‌ നേതൃത്വം നല്കി.

വളണ്ടിയിറിങ്ങിൽ പങ്കെടുത്ത എല്ലാ സന്നദ്ധസേവകർക്കും കാൻ ഭരണസമിതി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും, ഫൂൾ മാരത്തോണിൽ പങ്കെടുത്ത കാൻ മുൻ ട്രഷറർ അനന്ത ലക്ഷ്മണൻ, ഇപ്പോഴത്തെ ജോയിന്റ് ട്രഷറർ നിജിൽ ഉണ്ണിയാൻ എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു. 

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...