അമേരിക്കൻ വാർത്ത

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’; സ്വർഗ്ഗീയ നാദം വോള്യം 44 പ്രകാശനം ചെയ്തു

അറ്റ്‌ലാന്റ: മലയാള ക്രൈസ്തവ ഗാനരംഗത്തെ ഇതിഹാസം സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം ‘സ്വർഗീയ നാദം’ സംഘടിപ്പിച്ച ‘സാധു കീർത്തനം’ ലൈവ് മ്യൂസിക് കൺസേർട്ട് ഭക്തിസാന്ദ്രമായി നടന്നു. ഇതോടൊപ്പം ‘സ്വർഗ്ഗീയ നാദം’ ആൽബം പരമ്പരയിലെ 44-ാം വോള്യത്തിന്റെ പ്രകാശനവും നിർവഹിച്ചു.

സൂം പ്ലാറ്റ്‌ഫോമിലൂടെ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുത്തു. സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ കൊച്ചുമകന്റെ മകനായ അനീഷ് ബെഞ്ചമിൻ മുഖ്യാതിഥിയായിരുന്നു. ഉപദേശിയുടെ കാലാതീതമായ കീർത്തനങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചു. ഇന്റർനാഷണൽ പ്രെയർ ലൈൻ കോർഡിനേറ്റർ സി. വി. സാമുവേൽ ഉപദേശിയുടെ കുടുംബവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിച്ചു.

പി. വി. വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ എബ്രഹാം മാത്യു സ്വാഗതം ആശംസിച്ചു. അനീഷ് ബെഞ്ചമിൻ പരിപാടികൾക്ക് നേതൃത്വം നൽകി.

പുതിയ വോള്യത്തിൽ റവ. സാം ലൂക്കോസ്, ഷീബ ലൂക്കോസ്, സണ്ണി പരവനേത്ത്, ബീന ഫിന്നി, ഇഷ വിനീഷ്, സിജി ആനന്ദ്, ഷൈൻ വർഗീസ്, ഡോ. ജോൺ മാത്യു, ക്രിസ്റ്റ സാറ സജി, സഖറിയ ജോൺ, ഡോ. മാത്യു വർഗീസ് തുടങ്ങി പ്രമുഖ ഗായകർ ആലപിച്ച 11 ഗാനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സിസ്‌ലി സണ്ണി, ഡോ. മാത്യു വർഗീസ്, ഫിന്നി വർഗീസ് എന്നിവർ സാങ്കേതിക സഹായം നൽകി. അലക്സ് തോമസ് നന്ദിയും ജോർജ്ജ് വർഗീസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. ആത്മീയതയും സംഗീതവും ഒത്തുചേർന്ന ഈ വിരുന്ന് പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...