അന്താരാഷ്ട്ര വാർത്തകേരള വാർത്തസിനിമ

ഫ്രാൻസിലെ എഐ ഫിലിം അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം സ്വദേശിയുടെ സിനിമ

ഫ്രാൻസിൽ നടക്കുന്ന എഐ ഫിലിം അവാർഡായ ‘കാൻസ്‌ 2026’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോട്ടയം സ്വദേശിയായ സച്ചു കുന്നത്തിലിന്റെ സിനിമ. സച്ചു സംവിധാനം ചെയ്ത ‘ദ് ലൈറ്റ്’ എന്ന എഐ ആനിമേഷൻ ഷോർട്ട് ഫിലിമാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. ഇല്ലിക്കൽ ചെങ്ങളം സ്വദേശിയായ സച്ചുവാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്.

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ‘ദ് ലൈറ്റ്’ നിർമിച്ചത്. മനോജ് മഹാദേവൻ ആണ് ചിത്രത്തിന്റെ ആനിമേഷനും എഡിറ്റിങ്ങും നിർവഹിച്ചത്. ‘ബിരിയാണി’ എന്ന സിനിമയുടെ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ സജിൻ ബാബു ആണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇറ്റലിയിൽ നടക്കുന്ന ഫിലിം ഫെസ്‌റ്റിവലിലും ‘ദ് ലൈറ്റ്’ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. കോട്ടയം ഫിലിം സൊസൈറ്റി അംഗമാണ് സച്ചു.

ബെംഗളൂരുവിൽ എസ്‌ബിഐ ക്രെഡിറ്റ്‌ വിഭാഗത്തിൽ ജോലി െചയ്യുന്ന സച്ചു പതിമൂന്ന് വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ചെങ്ങളം കുന്നത്ത്‌ വില്ലയിൽ ബിജു കുന്നത്തിന്റെയും സുജ കുരുവിളയുടെയും മകനാണ് സച്ചു കുന്നത്ത്. സഹോദരി സോന.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...