ചരമം

ജോൺ കെ. തോമസ് (തങ്കച്ചായൻ )  ചിക്കാഗോയിൽ  അന്തരിച്ചു

ഡെസ് പ്ലെയിൻസ് (ചിക്കാഗോ): ചിക്കാഗോ മാർത്തോമ്മാ ചർച്ചിലെ ഏരിയ 3 അംഗവും  കുറ്റപ്പുഴ ജെറുസലേം മാർത്തോമ്മാ ഇടവകാംഗവുമായ കൊച്ചുപറമ്പിൽ ടി. ജോൺ (ജോൺ കെ. തോമസ് – തങ്കച്ചായൻ, 83) ചിക്കാഗോയിൽ  അന്തരിച്ചു. പരേതരായ കെ.പി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്.

ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: തോമസ് ജോൺ, ഷീന മാത്യു (ഭർത്താവ്: ഷിജി മാത്യു), സ്റ്റാഷ് ജോൺ. കൊച്ചുമക്കൾ: യൂദാ മാത്യു, അറിയാന മാത്യു.

പരേതയായ സാറാമ്മ ഡാനിയൽ (തിരുവല്ല), കെ.ടി. ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ. തോമസ് (യു.എസ്), ഫിലിപ്പോസ് തോമസ് (യു.എസ്), കെ.ടി. മാത്യു (തിരുവല്ല), സഖറിയ തോമസ് (യു.എസ്), ജേക്കബ് തോമസ് (യു.എസ്) എന്നിവരാണ് സഹോദരങ്ങൾ.

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും 2026 ഏപ്രിൽ 27 തിങ്കളാഴ്ച ചിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) വെച്ച് നടക്കും

രാവിലെ 09:00 – 10:00: പൊതുദർശനം.
10:00 – 11:00: ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ.
11:00 – 11:30: പൊതുദർശനം.
11:30: ശുശ്രൂഷയുടെ മൂന്നാം ഭാഗം.

തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ നീൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സംസ്കാരം നടക്കും.

ലൈവ് സ്ട്രീമിംഗ് ലിങ്ക്: https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമം

ഒഹായോ സർവകലാശാലയിൽ പഠിച്ചിരുന്ന ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അപകടത്തിൽ മരിച്ചു

കൊളംബസ് (ഒഹായോ): ഒഹായോ സ്റ്റേറ്റ് സർവകലാശാലയിൽ പഠിച്ചിരുന്ന 21-കാരനായ വിദ്യാർത്ഥി സരോഷ് ഷേത്ത് (Sarosh Sheth) മദ്യലഹരിയിലായിരുന്നുവെന്ന്...

ചരമം

ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു

ടൊറന്റോ: ദിവാകരൻ കല്ലിടുമ്പിൽ കാനഡയിൽ അന്തരിച്ചു. 86 വയസായിരുന്നു. ജൂലൈ 22-ന് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ സ്വന്തം...

ചരമം

ടെക്‌സാസിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു

ഡാളസ് (ഹീത്ത്): ഡാളസ് പ്ലാനോയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ ബേബിക്കുട്ടി വിൽ‌സൺ ഫിലിപ്പ് (66) മരണപ്പെട്ടു....

ചരമം

മറിയാമ്മ ജോസഫ് ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോർക്ക്:  മാന്നാനം എടെന്തറത്ത്  കുടുംബാംഗവുമായ പരേതനായ  ടി.എം. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യ   മറിയാമ്മ ജോസഫ്...