കുട്ടി വാർത്തകേരള വാർത്തകൗതുകങ്ങൾ

ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും; കൂട്ടായെത്തിയതും ഇരട്ടസഹോദരികൾ

ചിറ്റൂർ ∙ മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന്, ഒരേദിവസം ജോലിയിൽ പ്രവേശിച്ച ഇരട്ട സഹോദരങ്ങൾക്ക് ഒരേദിവസം വിവാഹവും. തത്തമംഗലം മേട്ടുവളവ് ചാടി ഹൗസിൽ എസ്.സബിയുള്ളയുടെയും എ.എസ്.നസീറ ബീഗത്തിന്റെയും മക്കളായ എസ്.ആഷിക് അഹമ്മദ് (28), എസ്.ആരിഫ് അഹമ്മദ് എന്നിവരാണ് വടക്ക‍ഞ്ചേരി അഞ്ചുമൂർത്തി മംഗലം വടക്കേത്തറ ഹൗസിൽ എ.അലിയാർ–എച്ച്.സലീന ദമ്പതികളുടെ മക്കളായ അൻസില നസ്രിൻ (22), അൻസിയ നസ്രിൻ (22) എന്നിവരെ വിവാഹം ചെയ്തത്.

വധൂവരൻമാരായി ഇരട്ടസഹോദരങ്ങളെത്തന്നെ ലഭിച്ചത് ഇരു കുടുംബങ്ങൾക്കും ഇരട്ടി മധുരമായി. കഴിഞ്ഞ ദിവസം ആഷിക് അൻസിലയെ മഹറണിയിച്ച നേരത്തുതന്നെ ആരിഫ് അൻസിയയെയും മഹറണിയിച്ചു. തൃശൂർ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ആഷിക്കും ആരിഫും.

2020 ഫെബ്രുവരി 15നാണ് ഇരുവരും സിവിൽ പൊലീസ് ഓഫിസർമാരായി ജോലിയിൽ പ്രവേശിച്ചത്. അൻസിലയും അൻസിയയും ഡിഇഎൽ–എഡ് കഴിഞ്ഞവരാണ്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...