അമേരിക്കൻ വാർത്ത

ഫൊക്കാന രെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍ ഷിജിമോന്‍ മാത്യു, കോ ചെയര്‍ ഫ്രാന്‍സിസ് കാരക്കാട്ട്, കോര്‍ഡിനേറ്റര്‍ ബിഷിന്‍ ജോസഫ്

ന്യൂയോര്‍ക്ക് : ഫൊക്കാനാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ 2026 ഓഗസ്റ്റ് 6 മുതല്‍ 9 വരെ പെന്‍സില്‍വേനിയയിലെ മനോഹരമായ പോക്കനോസ് മൗണ്ടന്‍സിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടക്കുമ്പോള്‍  കണ്‍വെന്‍ഷന്റെ രെജിസ്‌ട്രേഷന് നേതൃത്വം നല്‍കുന്നത്  രെജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍ ഷിജിമോന്‍ മാത്യു, കോ ചെയര്‍ ഫ്രാന്‍സിസ് കാരക്കാട്ട് ,കോര്‍ഡിനേറ്റര്‍ ബിഷിന്‍ ജോസഫ്  എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

കണ്‍വെന്‍ഷന് വേണ്ടി റിസര്‍വ് ചെയ്തിരുന്ന റൂമുകള്‍ എല്ലാം തന്നെ സോള്‍ഡ് ഔട്ട് അയി. ഇത് ഫൊക്കാനയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ നിമിഷം തന്നെയാണ്. ഐക്യകണ്ഠവും നിഷ്പക്ഷവുമായ പ്രവര്‍ത്തന മികവുകൊണ്ട് ജന മനസ്സുകളില്‍ ഇടം പിടിച്ച സംഘടനഅയി മാറിയത് കൊണ്ട് തന്നെയാണ് ഫൊക്കാന ഈ  ചരിത്ര നിമിഷയ്ത്തിനു സാക്ഷി ആകുന്നത്.  ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കണ്‍വെന്‍ഷന്  8 മാസങ്ങള്‍ക്ക് മുന്‍പ് തന്നെ റിസര്‍വ് ചെയ്ത റൂമുമുകള്‍ എല്ലാം തന്നെ സോള്‍ഡ് ഔട്ട് ആകുന്നത് എന്ന്  പ്രസിഡണ്ട് സജിമോന്‍ ആന്റണി അറിയിച്ചു.

42 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതും, ലോകത്തിലേക്കും ഏറ്റവും വലുതും പുരാതനവുമായ അമേരിക്കന്‍ -കനേഡിയന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാന  ജനഹൃദയങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ താല്‍പര്യാര്‍ത്ഥം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതു കൊണ്ടുതന്നെ സംഘടനയിലെ അംഗത്വം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതില്‍ വളരെയധികം സന്തോഷിക്കുന്നുണ്ടെന്ന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും ട്രഷറര്‍ ജോയി ചാക്കപ്പനും അഭിപ്രായപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ വാട്ടര്‍ പാര്‍ക്കുകളില്‍ ഒന്നായ കല്‍ഹാരി റിസോര്‍ട്ടില്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ അരങ്ങേറുമ്പോള്‍ ഈ ചരിത്ര സംഗമത്തിന് വേദി പങ്കിടാന്‍ ഒട്ടനേകം ആളുകള്‍ തയ്യാറെടുക്കുന്നുണ്ടെന്നതിന്റെ തെളിവായാണ് റിസോര്‍ട്ടിലെ റൂമുകള്‍ സോള്‍ഡ് ഔട്ട് ആയത്.

പഞ്ചാരിമേളത്തില്‍ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തില്‍ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍, യുവജനോത്സവത്തിന്റെ ഗ്രാന്‍ഡ്ഫിനാലെ, പ്രൗഢഗംഭീരമായ അവാര്‍ഡ് നൈറ്റ്, സ്റ്റേജ് ഷോകള്‍, വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍, നോര്‍ത്ത് അമേരിക്കയില്‍ നിന്നും നാട്ടില്‍നിന്നും എത്തുന്ന സാമൂഹിക, സാംസ്‌കാരിക, സിനിമാ  മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ അങ്ങനെയങ്ങനെ കണ്‍വെന്‍ഷനെ വര്‍ണ്ണാഭമാക്കാന്‍ ഒട്ടനേകം പരിപാടികളുമായി തയ്യാറെടുക്കുകയാണ്.

ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ ചരിത്രത്തില്‍ കാണാത്ത അത്രയും പ്രൗഢഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പറയുന്നു. ഈ കണ്‍വെന്‍ഷന്റെ രെജിസ്‌ട്രേഷന് നേതൃത്വം നല്‍കുന്ന  കമ്മിറ്റി ചെയര്‍ ഷിജിമോന്‍ മാത്യു, കോ ചെയര്‍ ഫ്രാന്‍സിസ് കാരക്കാട്ട്, കോര്‍ഡിനേറ്റര്‍ ബിഷിന്‍ ജോസഫ്  എന്നിവര്‍ക്ക് എല്ലാ സപ്പോര്‍ട്ടും ഉണ്ടായിരിക്കുമെന്നും പ്രസിഡണ്ട് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രവീണ്‍ തോമസ്, വൈസ് പ്രസിഡണ്ട് വിപിന്‍ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറര്‍ ജോണ്‍ കല്ലോലിക്കല്‍,അഡീഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടന്‍ പിള്ള, അഡീഷണല്‍ ജോയിന്റ് ട്രഷറര്‍ മില്ലി ഫിലിപ്പ്, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ രേവതി പിള്ള, ട്രസ്റ്റി  ബോര്‍ഡ് ചെയര്‍ ജോജി തോമസ്, കണ്‍വെന്‍ഷന്‍ ചെയര്‍ ആല്‍ബര്‍ട്ട് ആന്റണി എന്നിവര്‍ അറിയിച്ചു.

Report ശ്രീകുമാര്‍ ഉണ്ണിത്താന്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...