അമേരിക്കൻ വാർത്ത

ന്യൂയോര്‍ക്ക് വാലി കോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ് ശ്രദ്ധേയമായി

ന്യൂയോര്‍ക്ക് : മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന വാര്‍ഷിക ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന് വാലി കോട്ടേജ് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ്  പ്രചാരണത്തിന്റെയും രജിസ്‌ട്രേഷന്റെയും ഭാഗമായി ദേവാലയത്തില്‍ ഡോ.സ്‌കറിയ ഉമ്മന്‍, ഡോ. റെബേക്ക പോത്തന്‍, ബിജോ തോമസ്, ഡോ. സ്മിത തോമസ്, സജി പോത്തന്‍ എന്നിവരുള്‍പ്പെടുന്ന കോണ്‍ഫറന്‍സ് ടീം സന്ദര്‍ശനം നടത്തി.

ദേവാലയ സെക്രട്ടറി പോള്‍ കറുകപ്പിള്ളില്‍, ട്രഷറര്‍ വല്‍സ ബോബന്‍, വര്‍ഗീസ് ഉലഹന്നാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഇടവക വികാരി ഫാ. മാത്യു തോമസ്  ഇടവക കമ്മിറ്റിയോടൊപ്പം  കോണ്‍ഫറന്‍സ്  ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.  

ഡോ. റെബേക്ക പോത്തന്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചിന്താ വിഷയം,  കോണ്‍ഫറന്‍സ് തീയതി, സമയം, സ്ഥലം, പ്രഭാഷകര്‍  എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെക്കുകയും ചെയ്തു.  

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ്  കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

മുന്‍ വര്‍ഷങ്ങളില്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ അനുഭവങ്ങളെക്കുറിച്ച്  സംസാരിച്ച ഡോ. സ്‌കറിയ ഉമ്മന്‍  ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ ഇടവക അംഗങ്ങളേയും  പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, റാഫിള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബിജോ തോമസ് നല്‍കി.

ഡോ. റെബേക്ക പോത്തന്‍ ഇടവകാംഗങ്ങളോട്  സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും,  സൈറ്റ് & സൗണ്ട് ഷോയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയും ചെയ്തു.

കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിച്ച സജി പോത്തന്‍ ഇടവക വികാരിക്കും ഇടവകാംഗങ്ങള്‍ക്കും ഊഷ്മളമായ സ്വാഗതത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു.

ഇടവക വികാരി ഫാ. മാത്യു തോമസ് ഗോള്‍ഡ് സ്‌പോണ്‍സറായി രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എല്ലാ അംഗങ്ങളെയും അച്ചന്‍ പ്രോത്സാഹിപ്പിക്കുകയും, കോണ്‍ഫറന്‍സ് ടീമിന്റെ സമര്‍പ്പണത്തിനു നന്ദി പറയുകയും ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ.അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Report ജിനേഷ് തമ്പി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...