പ്രധാന വാർത്ത

പ​ശ്ചി​മ​ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും റെ​ക്കോ​ർ​ഡ് പോ​ളിം​ഗ്; ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ

ചെന്നൈ/കൊൽക്കത്ത: റെക്കോഡ് പോളിങ്ങോടെ തമിഴ്നാട് പൂർണ്ണമായും പശ്ചിമ ബംഗാൾ ഭാഗികമായും വിധിയെഴുത്ത് നടത്തി. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ ലഭിച്ച കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 84.27 ശതമാനവും പശ്ചിമ ബംഗാളിൽ91.83 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകൾ വരുമ്പോൾ ശതമാനം ഇനിയും കൂടും.

തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്.

തമിഴ്‌നാട്ടിലേയും ബംഗാളിലേയും നിയമസഭാ ചരിത്രത്തിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാടിനേക്കാൾ വളരെ മുന്നിലാണ് പശ്ചിമ ബംഗാൾ. പല ജില്ലകളും അഞ്ച് മണിക്ക് മുന്നേ തന്നെ 90% കടന്നിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും ഒടുവിലായി പുറത്തുവിട്ട കണക്ക് പ്രകാരം ദക്ഷിണ ദിനാജ്പൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ്. 94.58% വോട്ടർമാരുടെ പങ്കാളിത്തമാണ് ഇവിടെയുണ്ടായത്.

കൂച്ച്ബിഹാർ ബിർഭം മുർഷിദാബാദ് ജൽപായ്ഗുരി എന്നിവിടങ്ങളിലും 90ന് മുകളിൽ കടന്നിട്ടുണ്ട്. എസ്ഐആർ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലേയും വോട്ടർമാരുടെ പങ്കാളിത്തം ഉയർന്നതിനുള്ള പ്രധാന കാരണമെന്നാണ് സൂചന. വോട്ടെണ്ണൽ മെയ് 4 ന് നടക്കും.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...