അമേരിക്കൻ വാർത്ത

ഫിലാഡൽഫിയയിൽ ‘നിർവ്യാജ സ്നേഹം’ സംഗീതവിരുന്ന് മെയ് 3ന്

ഫിലാഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ ‘നിർവ്യാജ സ്നേഹം’ എന്ന ക്രിസ്തീയ സംഗീതവിരുന്ന് മെയ് 3 ഞായറാഴ്ച വൈകിട്ട് 5.30ന് വാർമിൻസ്റ്ററിലെ India Pentecostal Church Auditorium-ൽ (25 Jacksonville Rd, Warminster, PA 18974) നടക്കും.

പ്രമുഖ ഗായകരായ നൈനാൻ കോടിയാട്ട്, ഷീബ ജോർജ്, സാംസൺ ഹെവൻലിബീറ്റ്സ് എന്നിവർ മുഖ്യഗായകരായി പങ്കെടുക്കും. ജെസ്ലിൻ, ജിൻസി, ഹെൽഡാ, സുസൻ, ജെസിക്ക എന്നിവരും ഗാനങ്ങൾ ആലപിക്കും.

ലൈവ് ഓർക്കസ്ട്രയിൽ ഷെർവിൻ (കീബോർഡ്), ജോൺസ് പുരയിടം (വയലിൻ), സിയോൺ സുജോയ് (ഗിറ്റാർ) എന്നിവർ പങ്കെടുക്കും. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും സെമി ക്ലാസിക്കൽ ഗാനങ്ങളും അവതരിപ്പിക്കും.

Global Travel Experts (റെജി ഫിലിപ്പ്), Zindak Investments and Real Estate (വർഗീസ് തോമസ് റോബിൻ), Aero Group LLC (അനു സ്കറിയ, ഫിലാഡൽഫിയ) എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

മെഗാ സ്പോൺസർമാരായി ഡോ. ഷിബു വർഗീസ്, ഡോ. എമി വർഗീസ് (ബെഥെസ്ദ മെഡിക്കൽ ക്ലിനിക്ക്, ഫ്ലോറിഡ), അലക്സാണ്ടർ ഡാനിയൽ (ഹ്യൂസ്റ്റൺ), അഡ്വ. ജോസഫ് കുന്നേൽ (ഫിലാഡൽഫിയ), ജോസഫ് ഉമ്മൻ (റോയി മേപ്രാൽ) സി.പി.എ, റെവ്. ഡോ. ഷാജി കെ. ഡാനിയൽ (Agape Music, ഡാലസ്) എന്നിവർ സഹകരിക്കുന്നു.

Prayer Mount Media, Kraisthava Ezhuthupura എന്നിവരാണ് മീഡിയ പാർട്ണർമാർ.

സംഗീതത്തിലൂടെ ആത്മീയ ഉണർവ് പകരുന്ന ഈ പരിപാടിയിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം ഡയറക്ടർ സാംസൺ ഹെവൻലിബീറ്റ്സ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റീഫൻ ജോൺ – (267) 239-1094, അഭിലാഷ് ജോൺ – (267) 701-3623,പ്ര. മാത്യു ഫിലിപ്പ് – (267) 475-2222
അനു സ്കറിയ – (267) 496-2423, ജോൺസൺ യോഹന്നാൻ – (445) 255-3140, റെഞ്ചി മാത്യു – (215) 776-2885

Report ഫിന്നി രാജു ഹ്യൂസ്റ്റൺ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...