അമേരിക്കൻ വാർത്ത

ചിക്കാഗോ സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷന്റെ പിക്‌നിക്കും കുടുംബ സംഗമവും

ചിക്കാഗോ സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷൻ (CTMA) അതിന്റെ പ്രവർത്ഥന പന്ഥാവിൽ ഒരു വർഷംകൂടി മുമ്പോട്ട് ചുവടു വെയ്ക്കുന്നതിന്റെ ഭാഗമായി സിറ്റി ട്രാൻസിറ്റ് മലയാളി അസോസിയേഷന്റെ സംയുക്തമായ ഒരു കൂടിവരവ് 2026 ഏപ്രിൽ 12-ാം തീയതി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള Chef Siam ഹോട്ടലിൽ വെച്ച് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയിൽ 25-ൽപ്പരം കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പുതുവർഷ പരിപാടികൾ ചർച്ച ചെയ്ത് തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് റ്റോമി മേത്തിപ്പാറ വന്നുചേർന്നവർക്ക് സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സംഘടനയായി ഒന്നിച്ചുകൂടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലരും ഊന്നിപ്പറഞ്ഞു. പെൻഷൻ ആയതിനുശേഷം ജീവിതം എത്ര സന്തോഷവും ആനന്ദകരവുമാണെന്ന് പല അംഗങ്ങളും ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. എന്നാൽ ഇപ്പോൾ ജോലിയിൽ തുടരുന്നവർക്ക് അവരുടെ ഹെൽത്ത് ഇൻഷ്വറൻസ്, പെൻഷൻ എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി ആവശ്യമായ ഉപദേശവും പ്രോത്സാഹനവും നൽകി അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്തു.

സെക്രട്ടറി മോൻസി ചാക്കോ പുതിയ വർഷത്തെ പരിപാടികളെപ്പറ്റി വിവരിച്ചു. CTMA യുടെ ചരിത്രത്തിൽ ആദ്യമായി ജൂൺ 27-ാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ നൈൽസിലുള്ള മയാമി വുഡ് ഫോറൻസ്റ്റ് പ്രിസേർവിൽ വെച്ച് CTMA യുടെ അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും കൂടി ഒത്തുചേർന്ന് അവരുടെ മാനസീകവും ശാരീരികവുമായ സന്തോഷത്തിനുവേണ്ടി ഒരു പിക്‌നിക്ക് ക്രമീകരിക്കുവാൻ ഐക്യകണ്‌ഠ്യേന തീരുമാനിച്ചു. അതോടൊപ്പം CTMA യുടെ സിൽവർ ജൂബിലിയോടനുബന്ധിച്ച് നടത്താനിരിക്കുന്ന കുടുംബ സംഗമത്തെപ്പറ്റി ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടു. ട്രഷറർ റോയി തോമസ് നന്ദി പ്രകാശിപ്പിച്ചു. പിക്‌നിക്കിന്റെ സുഗമമായ നടത്തിപ്പിനായി ഏവരുടേയും സാന്നിധ്യ സഹകരണം പ്രതീക്ഷിക്കുന്നതായി കൺവീനർ റ്റോമി മേത്തിപ്പാറ അറിയിച്ചു. 

Report മോന്‍സി ചാക്കോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...