കേരള വാർത്ത

ഓ​ടു​ന്ന കാ​റി​ൽ പ​ട്ടാ​പ്പ​ക​ൽ പീ​ഡ​ന​ശ്ര​മം; ര​ണ്ട് പേ​ർ പി​ടി​യി​ൽ

വി​ഴി​ഞ്ഞം: ഓ​ടു​ന്ന കാ​റി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത് രാ​ജ് (44), അ​ശോ​ക​ൻ (54) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വി​ഴി​ഞ്ഞം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി – വെ​ങ്ങാ​നൂ​ർ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ബു​ധ​നാ​ഴ്ച രാ​വി​ലെ 11ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ന​ഗ​ര​ത്തി​ലേ​ക്ക് പോ​കാ​ൻ ക​ല്ലു​വെ​ട്ടാം​കു​ഴി ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന യു​വ​തി​യെ ഷെ​യ​ർ ടാ​ക്സി എ​ന്ന പേ​രി​ൽ ക​ബ​ളി​പ്പി​ച്ച് പ്ര​തി​ക​ൾ കാ​റി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു. ‌‌

പ​രാ​തി​ക്കാ​രി വാ​ഹ​ന​ത്തി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഡ്രൈ​വ​ർ സീ​റ്റി​ലി​രു​ന്ന അ​ജി​ത്രാ​ജ് പി​ൻ​സീ​റ്റി​ലേ​ക്ക് മാ​റി. തു​ട​ർ​ന്ന് അ​ശോ​ക​ൻ ഡ്രൈ​വ​ർ സീ​റ്റി​ൽ ക​യ​റി. വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ത്ത​തോ​ടെ അ​ജി​ത്രാ​ജ് യു​വ​തി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങി.

യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം കു​റ​ച്ചു. ഇ​തോ​ടെ യു​വ​തി ഡോ​ർ തു​റ​ന്ന് വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി. കാ​റു​മാ​യി ഇ​രു​വ​രും ക​ട​ന്നു​ക​ള​ഞ്ഞെ​ങ്കി​ലും യു​വ​തി വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ എ​ടു​ത്തി​രു​ന്നു. 

തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​വ​ള​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഓപ്പറേഷൻ തൂഫാൻ; 83 പേര്‍ കൂടി അറസ്റ്റിൽ, ആകെ എണ്ണം 8672 ആയി, കേസുകൾ 8060

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 80 കേസുകളിലായി 83 പേര്‍...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...