പ്രധാന വാർത്തസിനിമ

‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്ക്; നടപടി ആമസോൺ പ്രൈമിന്റെ ഹർജിയിൽ

ന്യൂഡൽഹി: മോഹൻലാൽ–ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്കുമായി ഡൽഹി ഹൈക്കോടതി. നിർമാണക്കമ്പനിയായ ആശിർവാദ് സിനിമാസിനെതിരെ ആമസോൺ െ്രെപം നൽകിയ ഹർജിയിലാണ് നടപടി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15 വരെയാണ് വിലക്ക്.

ചിത്രത്തിന്റെ ഒടിടി അവകാശങ്ങളുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷികളുമായി യാതൊരുവിധ കരാറുകളിലും ഏർപ്പെടരുതെന്ന് ജസ്റ്റിസ് ഹരീഷ് വൈദ്യനാഥൻ ശങ്കർ ഉത്തരവിട്ടു. ഏപ്രിൽ 20ന് നടന്ന വാദം കേൾക്കലിന് പിന്നാലെയാണ് കോടതി ആമസോണിന് താൽക്കാലിക സംരക്ഷണം നൽകിയത്. ‘ദൃശ്യം 3’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനും ഡബ്ബ് ചെയ്ത പതിപ്പുകൾക്കും ഹിന്ദി റീമേക്കിനും ഈ വിലക്ക് ബാധകമാണ്.

ആമസോൺ െ്രെപം വിഡിയോയും ആശിർവാദ് സിനിമാസും തമ്മിലുള്ള 2020ലെ മാസ്റ്റർ വിഡിയോ ലൈസൻസ് കരാറാണ് തർക്കത്തിന് അടിസ്ഥാനം. ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ പുതിയ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ വാങ്ങുന്നതിന് ആമസോണിന് മുൻഗണന നൽകുന്ന വകുപ്പ് കരാറിലുണ്ട്. മൂന്നാം കക്ഷികളിൽ നിന്ന് ലഭിക്കുന്ന ഓഫറുകൾ ആമസോണിനെ അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ചർച്ചകൾക്കിടെ ആശിർവാദ് സിനിമാസ് ഏകപക്ഷീയമായി കരാർ അവസാനിപ്പിച്ച് മറ്റ് പ്ലാറ്റ്‌ഫോമുകളുമായി ചർച്ച നടത്തിയതാണ് ആമസോണിനെ കോടതിയിലേക്ക് എത്തിച്ചത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...