അന്താരാഷ്ട്ര വാർത്തകേരള വാർത്തചരമം

ജർമനിയിലുണ്ടായ അപകടത്തിൽ ഫാ. ജിജു കിലുക്കൻ മരിച്ചു

ബർലിൻ: ജർമനിയിലെ ഷോൺസ്റ്റാറ്റ് സഭയുടെ പ്രൊവിഡൻസ് പ്രൊവിൻസ് അംഗവും എറണാകുളം-അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര, അയ്യമ്പുഴ കൊല്ലക്കോട് ഇടവകാംഗവുമായ ഫാ. ജിജു കിലുക്കൻ (47) ജർമനിയിലുണ്ടായ അപകടത്തിൽ മരിച്ചു. ജർമനിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉപരിപഠനത്തോടൊപ്പം വൈദിക ശുശ്രൂഷയും ചെയ്തുവരികയായിരുന്നു അദ്ദേഹം.

ഏപ്രിൽ 20ന് വൈകുന്നേരം 5:15ഓടെയായിരുന്നു സംഭവം. മ്യൂണിക്കിലെ ഷാബിങ്-വെസ്റ്റ് (Schwabing-West) നോർഡ്-ഫ്രീഡ്‌ഹോഫ് യു-ബാൻ സ്റ്റേഷനിലുണ്ടായ അപകടത്തിലാണ് ഫാ. ജിജുവിന് ദാരുണാന്ത്യം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന ഫാ. ജിജു ബാൻ വരുന്നത് കണ്ട് അതിൽ കയറാൻ തയ്യാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയും സ്റ്റേഷനിലേക്ക് വന്ന ട്രെയിൻ ഇടിക്കുകയുമായിരുന്നു. മ്യൂണിക്ക് ട്രാഫിക് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ഫാ. ജിജുവാണെന്ന് സ്ഥിരീകരിച്ചത്.

യു-ബാൻ ലൈൻ 6-ന്റെ പ്ലാറ്റ്‌ഫോമിൽ നിന്നിരുന്ന അദ്ദേഹം അപ്രതീക്ഷിതമായി പാളത്തിലേക്ക് വീഴുകയായിരുന്നു. അദ്ദേഹം പാളത്തിലേക്ക് വീണ ഉടൻ തന്നെ ട്രെയിൻ ഡ്രൈവർ ‘എമർജൻസി ബ്രേക്ക്’ (Gefahrenbremsung) ഇട്ടെങ്കിലും ട്രെയിൻ വേഗതയിലായിരുന്നതിനാൽ ഇടിക്കുന്നത് ഒഴിവാക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഫാ. ജിജു തനിയെ പാളത്തിലേക്ക് വീണതാണെന്നാണ് പൊലീസിന്റെ നിഗമനം. എങ്കിലും ഏത് സാഹചര്യത്തിലാണ്ഫാ. ജിജു പാളത്തിലേക്ക് വീണത് എന്നതിനെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

സൗമ്യമായ പെരുമാറ്റം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജർമനിയിലെ മലയാളി വൈദികർക്കിടയിലും വിശ്വാസികൾക്കിടയിലും അദ്ദേഹം പ്രിയങ്കരനായിരുന്നു. പുഞ്ചിരിക്കുന്ന മുഖത്തോടെ വിശ്വാസികളെ ചേർത്തുപിടിച്ചിരുന്ന അദ്ദേഹത്തിന്റെ വേർപാട് മലയാളി സമൂഹത്തിന് വലിയ നോവായി മാറി. ജർമ്മൻ ഭാഷാ പഠനം പൂർത്തിയാക്കി സഭാനടപടികളിൽ സജീവമാകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഈ ദുരന്തം.

കൊല്ലക്കോട് കിലുക്കൻ പരേതനായ കെ. വി. ജോസഫിന്റെയും മേരി ജോസഫിന്റെയും മകനാണ് ഫാ. ജിജു. സഹോദരങ്ങൾ: വിജി ജോയി, ബിജു കിലുക്കൻ (ഇരട്ട സഹോദരൻ), സിസ്റ്റർ ബിന്ദു കിലുക്കൻ (എഫ്.എച്ച്.ജി.എസ്).

അച്ചന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാനുള്ള നടപടികൾജർമനിയിലെ ഇന്ത്യൻ എംബസിയുടെയും മ്യൂണിക്ക് കോൺസുലേറ്റിന്റെയും സഭാധികൃതരുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

വിശുദ്ധ കുർബാന: ഫാ. ജിജുവിന്റെ ആത്മശാന്തിക്കായുള്ള വിശുദ്ധ കുർബാന ഏപ്രിൽ 27 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മ്യൂണിക്കിലെ Zu den hl. Zwölf Aposteln Kirche, Schrobenhausner Str. 1, 80686 München പള്ളിയിൽ വെച്ച് നടക്കും.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...