അമേരിക്കൻ വാർത്ത

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: വനിതാ കൗൺസിലർക്ക് ശിക്ഷ വിധിച്ച് കോടതി

നോർത്ത് കാരോലൈന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഹൈസ്‌കൂൾ കൗൺസിലർക്ക് ശിക്ഷ വിധിച്ച് കോടതി. യുഎസിലെ നോർത്ത് കാരോലൈനയിലെ മക്‌ഡൊവൽ ഹൈസ്‌കൂളിലെ വോളിബോൾ പരിശീലകയും ഹൈസ്‌കൂൾ കൗൺസിലറുമായ ജെസീക്ക ഫിൻലിയാണ് കോടതി 40 വർഷം വരെ തടവിന് ശിക്ഷിച്ചത്. വിധി കേട്ട ജെസീക്ക കോടതിയിൽ തേങ്ങിക്കരഞ്ഞു.

ഹൈസ്‌കൂളിലെ ആദ്യ വർഷത്തിൽ ഉത്കണ്ഠ അനുഭവപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടി ജെസീക്കയെ സമീപിച്ചത്. അന്ന് പെൺകുട്ടിക്ക് 14 വയസ്സായിരുന്നു പ്രായം. 2023 24 അക്കാദമിക് വർഷമാണ് കൃത്യം നടന്നത്. പെൺകുട്ടിയുമായി ജെസീക്ക ചാറ്റ് ചെയ്തിരുന്നു. ലൈംഗിക സന്ദേശങ്ങൾ അടങ്ങിയ ചാറ്റിൽ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കുകയാണെന്ന് ജെസീക്ക പെൺകുട്ടിയെ അറിയിച്ചത് തെളിവായി കോടതിയിൽ ഹാജരാക്കി.

ഈ ചാറ്റുകൾ പെൺകുട്ടിയുടെ മാതാപിതാക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് വിവരം അധികൃതരെ അറിയിച്ചത്. 2024 ഫെബ്രുവരിയിൽ ജെസീക്ക ജോലി രാജിവച്ചു. ജെസീക്ക നടത്തിയ ലൈംഗിക അതിക്രമം കുട്ടി കോടതിയിൽ വെളിപ്പെടുത്തി. താൻ കാണുന്നത് അവസാനിപ്പിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ജെസീക്ക ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി അറിയിച്ചു.

തന്റെ പ്രവൃത്തികൾ കാരണം ഉണ്ടായ വേദനകളിൽ പെൺകുട്ടിയോടും കുടുംബത്തോടും തന്റെ കുടുംബത്തോടും കുട്ടികളോടും മാപ്പ് പറയാൻ ആഗ്രഹിക്കുന്നതായി ജെസീക്ക കോടതിയിൽ പറഞ്ഞു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...