ഫിലഡൽഫിയ: മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജിയൺ സെക്രട്ടറിയായി മൂന്ന് വർഷത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കി അനു സ്കറിയ (ഫിലഡൽഫിയ അസെൻഷൻ മാർത്തോമ്മാ ഇടവക അംഗം) സ്ഥാനമൊഴിഞ്ഞു.
2023-ൽ സെക്രട്ടറിയായി ചുമതലയേറ്റ അനു സ്കറിയയുടെ സേവനകാലം 2026 മാർച്ച് 30നോടുകൂടി സമാപിച്ചു. ഈ മൂന്നുവർഷത്തെ അനുഭവം തന്റെ ജീവിതത്തിലെ വലിയ അഭിമാന നിമിഷമാണെന്ന് അദ്ദേഹം അറിയിച്ചു.
സെക്രട്ടറിയായി പ്രവർത്തിച്ച കാലത്ത് ഏറ്റെടുത്തതും നേതൃത്വം നൽകിയതുമായ എല്ലാ സംരംഭങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി റീജിയൺ നേതൃത്വം വിലയിരുത്തുന്നു. റീജിയണിന്റെ ആത്മീയ, ഭരണ, സംഘാടക മേഖലകളിൽ കൈവരിച്ച വളർച്ചയിൽ അനു സ്കറിയയുടെ നിർണായക നേതൃപങ്ക് സഹപ്രവർത്തകരും വിശ്വാസികളും അഭിനന്ദിക്കുന്നു.
നോർത്ത് അമേരിക്കയും കാനഡയും ഉൾപ്പെടുന്ന ഡയോസിസിന്റെ ബിഷപ് Rt. Rev. Dr. Isaac Mar Philoxenos തിരുമേനിയുടെ നേതൃത്വത്തിലും വൈസ് പ്രസിഡന്റായി റവ. ബിജു പി. സൈമൺ അച്ചൻ സേവനമനുഷ്ഠിച്ച കാലഘട്ടത്തിലും എക്സിക്യൂട്ടീവിന്റെ ഭാഗമായി സെക്രട്ടറിയായി അനു സ്കറിയയും ട്രസ്റ്റിയായി ബൈജു വർഗീസ്, ട്രസ്റ്റി അക്കൗണ്ടന്റായി പി.ജി. തോമസ് എന്നിവരും ചേർന്നായിരുന്നു ടീമിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം.
.jpg1776688022.jpg)
തുടർന്ന്, പുതുതായി ചുമതലയേറ്റ നോർത്ത് അമേരിക്കൻ ഡയോസിസിന്റെ ബിഷപ് Rt. Rev. Dr. Abraham Mar Paulose തിരുമേനിയുടെ നേതൃത്വത്തിലും വൈസ് പ്രസിഡന്റും അസൻഷൻ മാർത്തോമാ ഇടവകയുടെ വികാരിയുമായ റവ. ജോജി എം. ജോർജ് അച്ചന്റെയുമുള്ള സഹകരണത്തോടും സാന്നിധ്യത്തോടും കൂടിയാണ് സൗത്ത് ഈസ്റ്റ് റീജിയണിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്രാപിച്ചത്.
ഏഴ് മേഖലകളായി വിഭജിച്ച നോർത്ത് അമേരിക്കൻ ഡയോസിസിൽ ഏറ്റവും സജീവവും പ്രവർത്തനസമ്പന്നവുമായ ഒരു മേഖലയായി സൗത്ത് ഈസ്റ്റ് റീജിയൺ കണക്കാക്കപ്പെടുന്നു. 17 ഇടവകകളും കോൺഗ്രിഗേഷനുകളും ഉൾക്കൊള്ളുന്ന ഈ റീജിയൺ മൂന്ന് സെന്ററുകളായി വിഭജിച്ചിരിക്കുന്നു.
കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ വൈവിധ്യമാർന്ന ആത്മീയ, സാമൂഹിക, യുവജന, കുടുംബ കേന്ദ്രീകൃത പരിപാടികൾക്ക് നേതൃത്വം നൽകുകയും അവ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തത് റീജിയന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

തുടർച്ചയായ പ്രവർത്തനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നുവെന്ന് വിശേഷിപ്പിക്കാവുന്ന ഈ മൂന്ന് വർഷകാലത്ത് അനു സ്കറിയ കാഴ്ചവച്ച സമർപ്പണം, സംഘാടക കഴിവ്, നേതൃപാടവ് എന്നിവ റീജിയന്റെ സമഗ്ര വളർച്ചയ്ക്ക് അതുല്യ സംഭാവനയായി മാറിയതായി സഹപ്രവർത്തകരും വിശ്വാസികളും അടയാളപ്പെടുത്തുന്നു.
തന്റെ സന്ദേശത്തിൽ, ഈ സേവന അവസരം നൽകിച്ച ദൈവത്തോടും ബിഷപ്പുമാരോടും ആത്മീയ നേതൃത്വത്തോടും എക്സിക്യൂട്ടീവ് അംഗങ്ങളോടും വിവിധ ഇടവകകളിലെ വൈദികരുമായും വിശ്വാസിസമൂഹത്തോടും അനു സ്കറിയ നന്ദി രേഖപ്പെടുത്തി.
എല്ലാവരുടെയും കൂട്ടായ പ്രവർത്തനവും നിരന്തരമായ പ്രാർഥനയും തന്നെയാണ് ഈ വിജയങ്ങളുടെ പിന്നിലെ യഥാർഥ ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലും സഭയുടെ വളർച്ചയ്ക്കും ഐക്യത്തിനുമായി പ്രവർത്തനം തുടരുമെന്ന പ്രത്യാശയും പ്രതിജ്ഞയും അദ്ദേഹം പ്രകടിപ്പിച്ചു.






Leave a comment