അമേരിക്കൻ വാർത്ത

അമേരിക്കയിലെ ആദ്യ മലയാളി സന്യാസിനി സംഗമം; കൂട്ടായ്മയുടെ പുതുചരിത്രം രചിച്ച് ചിക്കാഗോയില്‍ സമാപിച്ചു

ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ സ്ഥാപനം, അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി, അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും സംഗമം ചിക്കാഗോയിലെ ബെന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍  സമാപിച്ചു.

ഏപ്രില്‍ 17 -ാം തിയതി വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ല്‍ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അമേരിക്കയിലെ ബിസെന്‍ന്റന്‍െ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് റോബര്‍ട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.

വെള്ളിയാഴ്ച നടന്ന സെമിനാറിന് സ്പ്രിംഗ്ഫീല്‍ഡിലെ ബിഷപ്പ് അഭിവന്ദ്യ തോമസ് പാപ്രോക്കി നേതൃത്വം നല്‍കി. വൈകുന്നേരം അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മ്മികനായിരുന്നു. ബിഷപ്പ് റോബര്‍ട്ട് പിപ്റ്റ വചനസന്ദേശം നല്‍കി. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവും നിരവധി വൈദികരും സഹകാര്‍മ്മികരായി. തുടര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സംഗമത്തില്‍ പങ്കെടുത്ത 250-ല്‍ പരം സന്യാസിനികളെ ആദരിച്ച് പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിഷപ്പ് റോബര്‍ട്ട് പിപ്റ്റ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലേറിയന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വാഷിംഗ്ടണ്‍ വൈറ്റ് ഹൗസ് ഫെയ്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളിലെ ലൈസണ്‍ ഓഫീസറും മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവുമായ റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, ഡൊമിനിക്കന്‍ സന്യാസിനി റവ. സി. അമേലിയ, സി. ആനി സെറീന്‍ എന്നിവര്‍ അനുഗ്രഹ പ്രസംഗങ്ങള്‍ നടത്തി.

ഈ സംഗമത്തിന് നേതൃത്വം നല്‍കിയവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കല്‍ നേതൃത്വം നല്‍കി. ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ വികാരി ജനറാളുമാരായ ഫാ. തോമസ് മുളവനാല്‍, ഫാ. ജോണ്‍ മേലപ്പുറം, ഫാ. തോമസ് കടുകപ്പള്ളില്‍, രൂപതാ ചാന്‍സലര്‍ ഫാ. ജോണ്‍സണ്‍ കോവൂര്‍ പുത്തന്‍പുരയില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, സി. ലിസ ആഞ്ജലിക്കല്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ചെയര്‍പേഴ്‌സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാല്‍ സ്വാഗതവും ജനറല്‍ കോഓര്‍ഡിനേറ്റര്‍ ടോണി പുല്ലാപ്പള്ളി നന്ദിയും രേഖപ്പെടുത്തി.

എലൈന്‍ ഒറ്റത്തെക്കല്‍ എം.സി. ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ചിക്കാഗോ കത്തീഡ്രല്‍, സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ഇടവകകളിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കലാസന്ധ്യ ഏറെ പ്രശംസ നേടി. നിയ ചെള്ളക്കണ്ടത്തില്‍, ഡെന്നി പുല്ലാപ്പള്ളില്‍ എന്നിവര്‍ കലാപരിപാടികളുടെ കോഓര്‍ഡിനേറ്റര്‍ ആയിരുന്നു. നിയ ചെള്ളകണ്ടത്തില്‍ കലാപരിപാടികളുടെ എം സീ ആയി പ്രവര്‍ത്തിച്ചു.

ശനിയാഴ്ച രാവിലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിച്ചു. യു.എസ്. ഗവണ്‍മെന്റില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനം ചെയ്യുന്ന റവ. ഫാ. അലക്‌സാണ്ടര്‍ കുര്യനും ഡൊമിനിക്കന്‍ സന്യാസിനിയായ സി. അമേലിയ ഹൂളറും സെമിനാറുകള്‍ നയിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന് ജൂബിലി മംഗളങ്ങള്‍ അര്‍പ്പിച്ചു. മാര്‍ ജോയി ആലപ്പാട്ട്, റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍, സി. അമേലിയ, ഫാ. ജോണ്‍ മേലപ്പുറം, ഫാ. തോമസ് മുളവനാല്‍, ഫാ. അബ്രാഹം കളരിക്കല്‍, സി. ലിസ ആഞ്ജലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

അമേരിക്കയില്‍ ആദ്യമായി സംഘടിപ്പിച്ച ഈ സന്യാസിനി സംഗമത്തില്‍ പങ്കെടുത്ത എല്ലാ സിസ്റ്റേഴ്‌സും ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് മടങ്ങിയത്. ബെന്‍സെന്‍വില്‍ ക്‌നാനായ ഫൊറാന ഇടവകയില്‍ വച്ച് നടത്തിയ ഈ സംഗമം കൂട്ടായ്മയുടേയും കൃത്യമായ മുന്നൊരുക്കങ്ങളുടേയും ഏകോപനത്തിന്റെയും ആതിഥ്യ മര്യാദയുടെയും വിവിധ ഇടവകകളുടെ സഹകരണത്തിന്റെയും അപൂര്‍വമായ പുതുചരിത്രം രചിച്ചുകൊണ്ട് ശനിയാഴ്ച വൈകുന്നേരം സമാപിച്ചു.

Report റോയി ചേലമലയില്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി....