അമേരിക്കൻ വാർത്ത

ഡാലസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; ‘സാഹിത്യവും സത്യവും’ പ്രധാന ചർച്ചാവിഷയമായി

ഡാലസ്: അക്ഷരസ്നേഹികളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ കേരള ലിറ്റററി സൊസൈറ്റിയുടെ ഏപ്രിൽ മാസത്തെ സാഹിത്യ ചർച്ച പ്രൗഢഗംഭീരമായി നടന്നു. ഏപ്രിൽ 19 ഞായറാഴ്ച വൈകുന്നേരം 4:30-ന് ഡാലസിലെ കേരള അസോസിയേഷൻ ഹാളിലായിരുന്നു സമ്മേളനം. എല്ലാ മാസവും മൂന്നാം ഞായറാഴ്ചകളിൽ സാഹിത്യ തൽപരരായ ഡാലസ് നിവാസികൾക്കായി കെ.എൽ.എസ് സംഘടിപ്പിച്ചു വരുന്ന ചർച്ചകളുടെ ഭാഗമായിരുന്നു ഈ ഒത്തുചേരൽ.

സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന സാഹിത്യ സെഷനിൽ ഹരിദാസ് തങ്കപ്പൻ, ജേക്കബ് ജോൺ, ജോസ് വർഗീസ്, നിഷ ജേക്കബ് എന്നിവർ തങ്ങളുടെ പുത്തൻ കഥകളും കവിതകളും അവതരിപ്പിച്ചു. അവതരിപ്പിക്കപ്പെട്ട കൃതികളെക്കുറിച്ച് സദസ്സിലുണ്ടായിരുന്നവർ സജീവമായ സംവാദങ്ങൾ നടത്തി.

സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയമായ ‘സാഹിത്യവും – സത്യവും’ എന്ന വിഷയം പ്രശസ്ത കവി ഫ്രാൻസിസ് തോട്ടത്തിൽ അവതരിപ്പിച്ചു. സാഹിത്യ സൃഷ്ടികളിലെ യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ലാന  മുൻ പ്രസിഡന്റ് ജോസൻ ജോർജ്ജ്, ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ, കേരള അസോസിയേഷൻ പ്രസിഡന്റ് ഷിജു എബ്രഹാം, കെ.എൽ.എസ് മുൻ പ്രസിഡന്റുമാരായ സിജു വി. ജോർജ്ജ്, ഷാജു ജോൺ എന്നിവർ ഈ വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

ഡി.സി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹക്കിം ചോലയിലിന്റെ ‘അഗതാ ക്രിസ്റ്റിയുടെ 11 ദിനങ്ങൾ’ എന്ന പുസ്തകം കെ.എൽ.എസ് മുൻ പ്രസിഡന്റ് അനൂപ കോശി പരിചയപ്പെടുത്തി. ലോകപ്രശസ്ത എഴുത്തുകാരി അഗതാ ക്രിസ്റ്റിയുടെ ജീവിതത്തിലെ ദുരൂഹമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി രചിച്ച ഈ കൃതിയെക്കുറിച്ചുള്ള വിശകലനം ഏറെ ശ്രദ്ധേയമായി.

സെക്രട്ടറി ബാജി ഓടംവേലി പരിപാടിയുടെ അവതാരകനായിരുന്നു. ജോയിന്റ് ട്രഷറർ സാറ ചെറിയാൻ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തി. ഡാലസിലെ നിരവധി സാഹിത്യപ്രേമികൾ ചടങ്ങിൽ പങ്കെടുത്തു.

Report ബാജി ഓടംവേലി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...