അമേരിക്കൻ വാർത്തസിനിമ

മില്യണിലേറെ കാഴ്ചക്കാർ: സോഷ്യൽ മീഡിയയിൽ തരംഗമായി ‘വെള്ളാരം കൂടാകെ’

വിമൽ കുമാർ സംവിധാനം ചെയ്ത ‘ദൂരം 2’  എന്ന ഹ്രസ്വചിത്രത്തിലെ ‘വെള്ളാരം കൂടാകെ’ എന്ന് തുടങ്ങുന്ന മെലഡി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹൃദ്യമായ ദൃശ്യാവിഷ്കാരവും ലളിതമായ ഈണവും കൊണ്ട് ശ്രദ്ധേയമായ ഈ ഗാനം ഇതിനോടകം തന്നെ യൂട്യൂബിൽ ഒരു മില്യൺ (10 ലക്ഷം) കാഴ്ചക്കാരെ പിന്നിട്ടു കഴിഞ്ഞു. ചിത്രത്തിന്റെ കഥാപരിസരത്തോട് ചേർന്നുനിൽക്കുന്ന അതിമനോഹരമായ ഒരു മെലഡിയാണ് റിത്വിക് ചന്ദ് ഈ ഗാനത്തിനായി ഒരുക്കിയിരിക്കുന്നത്. കേൾവിക്കാരുടെ മനസ്സിൽ ഒരു കുളിർ കാറ്റുപോലെ വന്നുചേരുന്ന ഈ ഈണം റിത്വിക്കിന്റെ സംഗീത പ്രതിഭയെ വിളിച്ചോതുന്നു.

കുടുംബ ബന്ധത്തിൻ്റെ ആർദ്രത തുളുമ്പുന്ന വരികൾ രചിച്ചിരിക്കുന്നത് വിദ്യ രതീഷ്. ഗാനം ആലപിച്ചിരിക്കുന്നത് റിത്വിക്കും ഫെമിയുമാണ്, മനോഹരമായ വരികൾ സംഗീതവുമായി ഇണചേർന്ന നിമിഷം മുതൽ അത് ഓരോ ശ്രോതാവിന്റെയും ഓർമ്മയിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്ന ഒരു മികച്ച ഗാനമായി മനുഷ്യമനസ്സുകളിൽ ഇടംപിടിച്ചു. വിമൽകുമാർ എന്ന സംവിധായകന്റെ മികവ് ഗാനത്തിന്റെ ഓരോ ദൃശ്യത്തിലും വ്യക്തമാണ്. പാട്ടിന് അനുയോജ്യമായ രീതിയിലുള്ള ചിത്രീകരണ രീതിയും ഗാനത്തിന് കൂടുതൽ മിഴിവേകി ഹൃദയസ്പർശിയായ ഈ മെലഡി ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തിൽ സംശയമില്ല. നല്ല സിനിമകളെയും സംഗീതത്തെയും നെഞ്ചിലേറ്റുന്ന മലയാളി പ്രേക്ഷകർ  ദൂരം 2 ടീമിന് വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്.

Report: ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...