ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

സ്ത്രീകൾക്ക് രതിമൂർച്ഛ വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഒ ഷോട്ടുകൾ’ ഇന്ത്യയിലും പ്രചാരമേറുന്നു

ദാമ്പത്യബന്ധങ്ങൾ പലപ്പോഴും തകരുന്നതിനിന് കാരണമാകുന്ന ഒരു വിഷയമാണ് ലൈംഗികത. പങ്കാളിയുടെ ലൈംഗികശേഷിയിൽ സംതൃപ്തി ലഭിക്കാത്തവർ നിരവധിയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോഴിതാ സ്ത്രീകൾക്ക് രതിമൂർച്ഛ വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഒ ഷോട്ടുകൾ’ അഥവാ ഓർഗാസം ഷോട്ടുകൾക്ക് രാജ്യത്ത് പ്രചാരമേറുന്നു എന്ന് റിപ്പോർട്ട്. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപായി ഓർഗാസം ഷോട്ടുകൾ വലിയൊരു ശതമാനം പെൺകുട്ടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഉയർന്ന ലൈംഗികശേഷി ശക്തമായ രതിമൂർച്ഛ എന്നിവയാണ് ഓർഗാസം ഷോട്ടുകൾ സ്വീകരിക്കുന്ന ഒരാൾക്ക് ലൈംഗികവേഴ്ചയ്‌ക്കെിടെ ലഭിക്കുക എന്നാണ് അവകാശവാദം.

നിരവധി ക്ലിനിക്കുകളാണ് ഓ ഷോട്ടുകളെക്കുറിച്ച് പരസ്യങ്ങൾ ചെയ്യുന്നത്. എന്നാൽ ഈ അത്ഭുത മരുന്നിന് പിന്നിൽ വൻ ചതി ഒളിഞ്ഞിരുന്നേക്കാം എന്ന ആശങ്കയുമുണ്ട്. ചികിൽസ നേടാനുദ്ദേശിക്കുന്നയുവതിയുടെ രക്തത്തിൽ നിന്നും പ്ലാസ്മ തരംതിരിച്ചെടുത്ത് പിന്നീടത് ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും മാറ്റംവരുത്തി കുത്തിവയ്ക്കുന്നു. ഇത് ഈ ഭാഗങ്ങളുടെ സെൻസിറ്റിവിറ്റി ഉയർത്തുന്നു. ഇതാണ് ഒ ഷോട്ടുകളുടെ രീതി.

സ്വന്തം പ്ലാസ്മ തന്നെയാണ് കുത്തിവയ്ക്കുന്നതെന്നതിനാൽ ഒ ഷോട്ടുകൾ സ്ത്രീകൾക്ക് പ്രശ്‌നമാവാറില്ല. എന്നാൽ ചില അപൂർവം സന്ദർഭങ്ങളിൽ കുത്തിവയ്ക്കുന്ന ഭാഗങ്ങളിൽ തടിപ്പും ചൊറിച്ചിലുമുണ്ടാകുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ഒ ഷോട്ടുകൾക്ക് കൃത്യമായ നേട്ടമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ശരീരമല്ല കൂടുതൽ കേസുകളിലും മാനസിക പ്രശ്‌നങ്ങളാണ് സ്ത്രീകളുടെ ലൈംഗികക്ഷമതയ്ക്ക് പ്രശ്‌നമാകാറുള്ളത്. മാനസികപ്രശ്‌നങ്ങൾ കാരണം സ്ത്രീകളിൽ ഹോർമോണൽ പ്രശ്‌നങ്ങൾ ഉണ്ടാവുകയും ഇത് ലൈംഗികശേഷിയെ ബാധിക്കുകയും ചെയ്യാറുണ്ട്. ഇവയ്ക്ക് മനഃശാസ്ത്രപരമായ മരുന്നുകളാണ് സ്വീകരിക്കേണ്ടത്.

ഒ ഷോട്ടുകളെക്കുറിച്ച് ഇന്ത്യാ ടുഡെ നടത്തിയ പരിശോധനയിൽ ഈ കുത്തിവയ്പ്പുകൾ നടത്തുന്ന ക്ലിനിക്കുകൾക്കു പോലും എന്താണ് ഈ ഷോട്ടുകൾ എന്നറിയില്ലെന്ന് കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ ജനനേന്ദ്രിയത്തിലാണ് യഥാർഥ ഒ ഷോട്ടുകൾ നൽകുന്നത്. എന്നാൽ പല ക്ലിനിക്കുകളും ഒ ഷോട്ടുകൾ കൈത്തണ്ടയിലും മറ്റും കുത്തുന്ന മരുന്നായാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രവാചകന്മാരേ പറയൂ…’ പാട്ട് ഇനി കളറിൽ; ആ പഴയകാലം ഇനി നിറങ്ങളിൽ കാണാം

പത്തനംതിട്ട: ‘പ്രവാചകന്മാരേ പറയൂ…’ എന്നുതുടങ്ങുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാഗാനരംഗം ഒന്നരയാഴ്ച മുൻപ് കളറിൽ യുറ്റ്യൂബിൽ...

അമേരിക്കൻ വാർത്തകൗതുകങ്ങൾ

സൃഷ്ടിയുടെ മഹത്വവും, നോഹയുടെ പെട്ടകവും തേടി കെന്റക്കിയിലേക്കൊരു വിനോദയാത്ര

ഉല്ലാസയാത്രകൾ പ്രായഭേദമെന്യേ എല്ലാവരും ഇഷ്ടപ്പെടുന്നതും, ആസ്വദിക്കുന്നതുമാണ്. പ്രത്യേകിച്ച് ഒരേ പ്രായത്തിലും, വൈബിലുമുള്ള കുറേ കൂട്ടുകാർ ഒരുമിച്ചുള്ള...

കേരള വാർത്തകൗതുകങ്ങൾസിനിമ

പ്രേക്ഷക ഹൃദയം കീഴടക്കി ചിദംബരം സിനിമ ‘ ബാലൻ -ദി ബോയ്’ (Review)

മലയാളത്തിലെ ആദ്യ ശബ്ദചിത്രമായിരുന്നു ‘ബാലൻ’ ഇതുവരെ. എന്നാൽ ഇനി മുതൽ അത് മലയാളസിനിമയിലെ നവയുഗസംവിധായകരിൽ ഒരാളായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്തസിനിമ

കൊച്ചിയിൽ ജെ.സി. ഡാനിയൽ ഫിലിം സിറ്റി; കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി: 2026 ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ...