അമേരിക്കൻ വാർത്ത

‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്റെ ഹൃദ്യമായ സ്വീകരണം

ഒക്കലഹോമ: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആശയഭിലാഷങ്ങള്‍ക്കൊത്ത് ഫോമായുടെ ജനകീയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കും  ഭാവനാപൂര്‍ണമായ പുത്തന്‍ പദ്ധതികളുടെ ആവിഷ്‌കാരത്തിനുമായി 2026-’28 ഭരണ സമിതിയിലേയ്ക്ക്  മല്‍സരിക്കുന്ന ‘ടീം വോയ്‌സ് ഓഫ് ഫോമാ’യ്ക്ക് ഒക്കലഹോമ മലയാളി അസോസിയേഷന്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.

ഏപ്രില്‍ 10-ന് വൈകുന്നേരം 6.30-ന് ഒക്കലഹോമ സിറ്റിയിലെ താജ് ക്വസിന്‍ ഓഫ് ഇന്ത്യയില്‍ നടന്ന സ്വീകരണ യോഗം, ജനകീയ പ്രവര്‍ത്തനങ്ങളുടെ അജണ്ടയുമായി തിരഞ്ഞെടുപ്പ് പര്യടനം നടത്തുന്ന ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ലഭിക്കുന്ന ജനപിന്തുണയുടെ പ്രതീകമായി.

ഫോമാ സമയോചിതമായി നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി അസോസിയേഷന്‍ ഭാരവാഹികള്‍ സംസാരിക്കുകയും തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അക്കാര്യങ്ങള്‍ നിര്‍വഹിക്കുമെന്ന് ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുകയും ചെയ്തു. 

ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താംത്തെ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ പറഞ്ഞു. 2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവില്‍ എണ്‍പതിനായിരത്തിലധികം ഡോളര്‍ മിച്ചമുണ്ടാക്കിയതുള്‍പ്പെടെയുള്ള നേട്ടങ്ങളുമായാണ് സ്ഥാനമൊഴിഞ്ഞത്. യോഗത്തില്‍ ടീം വോയ്‌സ് ഓഫ് ഫോമാ തങ്ങളുടെ നയസമീപനങ്ങള്‍ അസോസിയേഷനെ ബോധ്യപ്പെടുത്തി.

2026-28കാലയളവില്‍ സ്ത്രീകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്ന ഒട്ടേറെ പരിപാടികള്‍ ആവിഷ്‌കരിക്കാനാണ് ടീം വോയ്‌സ് ഓഫ് ഫോമാ ഉദ്ദേശിക്കുന്നത്. വിദ്യാത്ഥികള്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി അമേരിക്കയില്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് എല്ലാവിധ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുതിയ കമ്മറ്റി ഉറപ്പുനല്‍കുന്നു. വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴില്‍ രംഗങ്ങളില്‍ പുത്തന്‍ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് ‘ടീം വോയ്‌സ് ഓഫ് ഫോമാ വ്യക്തമാക്കി.

യോഗത്തില്‍ ഷിബു ജേക്കബ്ബ് (മുന്‍ പ്രസിഡന്റ്), ഏഞ്ചല ഉമ്മന്‍ (പ്രസിഡന്റ്), ജോഷ്‌ന ഫിലിപ്പോസ് (സെക്രട്ടറി), തോമസ് ഐവാന്‍, ഷേര്‍ലി ജോണ്‍, സാം ജോണ്‍, മന്‍സൂര്‍, സാബു, അനില്‍ ഫിലിപ്പ്, സാന്‍ജോ ബാബു, സാനു എബ്രഹാം, അജിത് എബ്രഹാം, ബാബു മാത്യു, സായു, ബാബു ജോര്‍ജ് തുടങ്ങിയവര്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകളും നേര്‍ന്നു.

അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വേറിട്ട ഒരു വികസനോന്‍മുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകള്‍ നല്‍കി തങ്ങളെ ആശീര്‍വദിക്കണമെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ഏവരോടും ഹൃദയപൂര്‍വം അഭ്യര്‍ത്ഥിക്കുകയും ഊഷ്മള സ്വീകരണത്തിന് നന്ദി പറയുകയും ചെയ്തു.

Report എ.എസ് ശ്രീകുമാര്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...