ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബി​സി​ന​സ് ക്ലാ​സ് ബ​സ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ ഓ​ടി​ത്തു​ട​ങ്ങും. വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന് സ​മാ​ന​മാ​യി ശു​ചി​മു​റി​യും ഭ​ക്ഷ​ണ​വും ക​ഫെ​റ്റീ​രി​യ​യും പാ​ന്‍​ട്രി​യും ഒ​ക്കെ​യു​ള്ള ആ​ഡം​ബ​ര ബ​സാ​ണ് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ര​ണ്ട് കോ​ടി രൂ​പ വി​ല​യു​ള്ള ര​ണ്ട് ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​യ​ര്‍​ഹോ​സ്റ്റ​സ് മാ​തൃ​ക​യി​ല്‍ ബ​സ് ഹോ​സ്റ്റ​സും ബ​സി​ല്‍ ഉ​ണ്ടാ​കും. പു​ല​ര്‍​ച്ചെ 5.15ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ബ​സ് കൊ​ച്ചി​ക്ക് പു​റ​പ്പെ​ടും.

അ​തേ സ​മ​യം ത​ന്നെ എ​റ​ണാ​കു​ള​ത്ത് നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും മ​റ്റൊ​രു ബി​സി​ന​സ് ക്ലാ​സ് യാ​ത്ര തി​രി​ക്കും. രാ​വി​ലെ 10ന് ​മു​ന്‍​പ് എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ബ​സ് സ​ര്‍​വീ​സ്.

മ​റ്റ് ബ​സു​ക​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​ത്യേ​ക നി​ര​ക്കാ​യി​രി​ക്കും ഉ​ണ്ടാ​കു​ക. ഭ​ക്ഷ​ണ​ത്തി​നും മ​റ്റും പ്ര​ത്യേ​കം പ​ണം ന​ല്‍​ക​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ടാ​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സ്‌​റ്റോ​പ്പു​ണ്ടാ​വു​ക.

ടി​ക്ക​റ്റ് നേ​ര​ത്തെ റി​സ​ര്‍​വ് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും. റി​സ​ര്‍​വ് ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​രും എ​റ​ണാ​കു​ള​ത്തേ​ക്കാ​ണെ​ങ്കി​ല്‍ കൊ​ല്ല​ത്തും ആ​ല​പ്പു​ഴ​യി​ലും സ്റ്റോ​പ്പു​ണ്ടാ​കി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ബ​സി​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മൂ​ലം ഔ​ദ്യോ​ഗി​ക​മാ​യി രം​ഗ​ത്തി​റ​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്റെ അ​നു​മ​തി തേ​ടി​യ ശേ​ഷം 22ന് ​എ​ങ്കി​ലും സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി പ്ര​തീ​ക്ഷ.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകൗതുകങ്ങൾശാസ്ത്രീയം

സ്ത്രീകൾക്ക് രതിമൂർച്ഛ വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ‘ഒ ഷോട്ടുകൾ’ ഇന്ത്യയിലും പ്രചാരമേറുന്നു

ദാമ്പത്യബന്ധങ്ങൾ പലപ്പോഴും തകരുന്നതിനിന് കാരണമാകുന്ന ഒരു വിഷയമാണ് ലൈംഗികത. പങ്കാളിയുടെ ലൈംഗികശേഷിയിൽ സംതൃപ്തി ലഭിക്കാത്തവർ നിരവധിയാണെന്ന്...

കേരള വാർത്തപ്രധാന വാർത്ത

തൃശൂർ പൂരം കൊടിയേറ്റ് ഏപ്രിൽ 20ന്: പൂരം 26ന്; സാംപിൾ വെടിക്കെട്ട് 24ന്

തൃശൂർ: കാഴ്ചയുടെയും കേൾവിയുടെയും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തൃശൂർ പൂരത്തിനു 20ന് കൊടിയേറ്റ്. പൂരത്തിന്റെ പ്രധാന പങ്കാളികളായ...

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണം: ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് നടത്തിപ്പുകാരെ നോയിഡയിൽനിന്ന് പിടികൂടി

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിന്‍റെ മരണത്തിൽ ആപ്പ് വഴി ഭീഷണിപ്പെടുത്തിയവർ പിടിയിൽ. ഉത്തർപ്രദേശ്...

കേരള വാർത്തപ്രധാന വാർത്ത

കെആർഎൽസിബിസി വനിതാ കമ്മീഷൻ നേതൃസമ്മേളനം

കൊ​​​ച്ചി: എ​​​ട്ടാ​​​മ​​​ത് കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ വാ​​​ർ​​​ഷി​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം (സ​​​മ​​​ന്വ​​​യ-2026) വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ....