അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾശാസ്ത്രീയം

വാസക്ടമി പരാജയപ്പെട്ടു; ബ്രിട്ടീഷ് ദമ്പതികൾക്ക് 14-ാമത് കുഞ്ഞ് വരുന്നു!

യു കെ :വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ ദമ്പതികൾ. 10 കുട്ടികൾ ആയപ്പോൾ മതിയാക്കാം എന്ന് കരുതിയാണ് ഒലിവർ വാസക്ടമി ചെയ്തത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ജനിക്കാൻ പോകുന്ന നാലാമത്തെ കുഞ്ഞാണിത്.

യുകെയിൽ നിന്നുള്ള ജാക്സൺ കുടുംബം ഏപ്രിൽ 14 ചൊവ്വാഴ്ച ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ദിസ് മോർണിംഗിൽ’ അതിഥികളായെത്തി. ഒലിവർ എന്ന വ്യക്തി താൻ മുൻപ് ഒരു വാസക്ടമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നുവെന്നും, എന്നാൽ അത് പരാജയപ്പെട്ടുവെന്നും പരിപാടിക്കിടെ വെളിപ്പെടുത്തി.

2004-ൽ ഒലിവറിന് മൂന്നാം ഘട്ട വൃഷണ അർബുദം ബാധിച്ചിരുന്നു. തുടർന്ന് നടന്ന ശസ്ത്രക്രിയക്കും കീമോതെറാപ്പിക്കും ശേഷം കുട്ടികളുണ്ടാകാൻ സാധ്യത കുറവാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ അതെല്ലാം മറികടന്നാണ് ഈ വലിയ കുടുംബം വളർന്നത്.

ഇത്രയും വലിയ കുടുംബത്തെ ഒരു ഭാരമായി കാണുന്നില്ലെന്നും തങ്ങൾ ഭാഗ്യവാന്മാരാണെന്നും നതാലി പറഞ്ഞു. ഭർത്താവിന് നല്ല ശമ്പളമുള്ള ജോലിയുണ്ടെന്നും ബജറ്റ് അനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു. എന്തായാലും ഒരിക്കൽ കൂടി വാസക്ടമി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഒലിവർ.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...