അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

യാത്രക്കാർക്ക് തിരിച്ചടിയായി വൻ നിരക്ക് വർദ്ധന; ലോകകപ്പ് ഗതാഗതത്തിൽ ഫിഫ ഇടപെടണമെന്ന് ആവശ്യം

ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി ഗവർണർ മൈക്കി ഷെറിൽ. നിലവിൽ 12.90 ഡോളറുള്ള ട്രെയിൻ ടിക്കറ്റ് നിരക്ക് മത്സരദിവസങ്ങളിൽ 100 ഡോളറായി ഉയർത്താനുള്ള നീക്കമാണ് പ്രതിഷേധത്തിന് കാരണമായത്.

ലോകകപ്പിലൂടെ വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ഫിഫ തന്നെ ഈ അധികച്ചെലവ് വഹിക്കണമെന്നും, ഭാരം സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കരുതെന്നും ഗവർണർ ആവശ്യപ്പെട്ടു. ഗതാഗത സൗകര്യങ്ങൾക്കായി ട്രംപ് ഭരണകൂടം 100 മില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെങ്കിലും, ടിക്കറ്റ് നിരക്കിലെ 775 ശതമാനത്തോളം വരുന്ന വർദ്ധനവിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മുൻ ഭരണകൂടം ഉണ്ടാക്കിയ കരാറിലെ പോരായ്മകൾ പരിഹരിക്കാൻ ഫിഫ തയ്യാറാകണമെന്ന് സെനറ്റർ ചക്ക് ഷുമറും ആവശ്യപ്പെട്ടു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...