അമേരിക്കൻ വാർത്ത

ക്നാനായ ഫെസ്റ്റ് -2026 വെസ്റ്റേൺ ഒന്റാരിയോയില്‍ വര്‍ണ്ണശബളമായി

കാനഡയിലെ വെസ്റ്റേൺ ഒന്റാരിയോ മേഖലയിലെ ക്നാനായ കത്തോലിക്കാ കോൺഗ്രസ്‌ ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11ന് സംഘടിപ്പിച്ച ക്നാനായ ഫെസ്റ്റ് 2026 ഭംഗിയാർന്ന അവതരണവും വിപുലമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.

KCC, KCWF, KCYL സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ 10.30ന് ആരംഭിച്ച പരിപാടി പ്രായഭേദമന്യേ വിവിധ മത്സരങ്ങളാൽ സമ്പന്നമായി. ക്നാനായ പാരമ്പര്യവും മൂല്യങ്ങളും ഉയർത്തിപ്പിടിച്ച പരിപാടികൾ ഫെസ്റ്റിനെ വർണശബളമാക്കി. ദിവസത്തിലെ പ്രധാന ആകർഷണമായി മാറിയത് “ക്നാനായ അച്ചായൻ – അച്ചായത്തി 2026” ദമ്പതി മത്സരമായിരുന്നു. 

മംഗലത്തു അഭിലാഷ് – ലിറ്റി ദമ്പതികൾ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടു. ചെറുക്കാട്ടൂർ ജെബിൻ – അഭിലാഷ ദമ്പതികൾ രണ്ടാം സ്ഥാനവും, ചെട്ടിയത്ത് അനീഷ് – സ്വപ്ന ദമ്പതികൾ മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ ദമ്പതികളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.

സെക്രഡ് ഹാർട്ട് പള്ളി വികാരി സജി ചാഴിശ്ശേരി ഭദ്രദീപം കൊളുത്തി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കെസിസി പ്രസിഡന്റ് ഫെബി തൈക്കകത്ത് , സെക്രട്ടറി മജീഷ് കീഴേടത്തു മലയിൽ, കെസിഡബ്ല്യുഎഫ് പ്രസിഡന്റ് ജെസ്‌ലി പുത്തൻപുരയിൽ, സെക്രട്ടറി അഞ്ജന റോബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പരിപാടിക്കിടെ സ്പോൺസർമാരെയും മത്സരങ്ങൾ വിലയിരുത്തിയ ജഡ്ജുമാരെയും ആദരിച്ചു. തുടർന്ന് മത്സര വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രശസ്ത ഗായകനും അവതാരകനുമായ വിദ്യശങ്കർ ( idea Star Singer) നയിച്ച സംഗീത പരിപാടി സദസ്സിൽ ആവേശം പകർന്നു. കൂടാതെ അംഗങ്ങളുടെ കലാപരിപാടികളും ഫെസ്റ്റിന് മാറ്റ് കൂട്ടി. ഏകദേശം 350 ൽ അധികം സമുദായാംഗങ്ങൾ പങ്കെടുത്ത പരിപാടി രാത്രി 11 മണിയോടെ സമാപിച്ചു. 

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ഷിജോ മാങ്ങാട്ട്, സിബി മുളയിങ്കൽ, ജോസ്മോൻ തേക്കിലക്കാട്ടിൽ, ജിബിൻ പുറത്തേച്ചിറ, ഷെല്ലി പുത്തൻപുരയിൽ, റിജോ മാങ്ങാട്ട്, വിനു വടക്കേ മണിയംകുന്നേൽ, അജോ കൈതകാനിരപ്പേൽ, ഷീബ മുല്ലൂർ, സിമി കളമ്പാകുഴിയിൽ, ലിസ പെരുമപ്പാടം, എലിസബത്ത് കോരപ്പിള്ളിൽ, മിലാൻ കളരിക്കൽ, അഷിത ചെട്ടിയത്ത്, ഏയ്ഞ്ചൽ വടക്കേ മണിയംകുന്നേൽ, എലിസബത്ത് മുല്ലൂർ എന്നിവർ നേതൃത്വം നൽകി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...