അമേരിക്കൻ വാർത്തകൗതുകങ്ങൾ

പ്ലാനോ സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ‘സ്റ്റാര്‍സ്’ സംഘത്തിന്റെ ഏകദിന യാത്ര അവിസ്മരണീയമായി

ഡാളസ് :  പ്ലാനോയിലുള്ള സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് ‘സ്റ്റാര്‍സ്’ (സീനിയര്‍ ടുഗെതര്‍ അറ്റ് റിട്ടെയര്‍മെന്റ്) സംഘം ഫോര്‍ട്ട് വര്‍ത്തിലുള്ള എന്‍ഗ്രേവിംഗ് ആന്‍ഡ് പ്രിന്റിംഗ് ബ്യൂറോ സന്ദര്‍ശിച്ചു. അമേരിക്കന്‍ ഡോളര്‍ അച്ചടിക്കുന്ന പ്രക്രിയ അടുത്തറിയാനുള്ള അപൂര്‍വ അവസരം സംഘാംഗങ്ങള്‍ക്ക് ലഭിച്ചു. കറന്‍സി നിര്‍മ്മാണ രീതികളും വീഡിയോ പ്രദര്‍ശനവും ഉള്‍പ്പെടെ വിവിധ സംവിധാനങ്ങള്‍ മനസിലാക്കുവാന്‍ സാധിച്ചു.

അമേരിക്കയില്‍ ഡോളര്‍ അച്ചടിക്കുന്നത് വാഷിങ്ടന്‍ ഡി.സി യിലും ഫോര്‍ട്ട്‌വര്‍ത്തിലും മാത്രമാണെന്ന പ്രത്യേകതയും സംഘം മനസിലാക്കി, തുടര്‍ന്ന് സംഘം ഫോര്‍ട്ട്‌വര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന മ്യഗശാലയും  സന്ദര്‍ശിച്ചു. അറിവും അനുഭവും ചേര്‍ന്ന ഈ ഏകദിന യാത്ര എല്ലാവര്‍ക്കും സന്തോഷകരമായ ഓര്‍മ്മയായി.

യാത്രക്ക് ഇടവക വികാരിയും സ്റ്റാര്‍സ് പ്രസിഡന്റുമായ റവ. റോബിന്‍ വര്‍ഗീസ്, സെക്രട്ടറി ശ്രീ ജേക്കബ് ജോര്‍ജ് എന്നിവര്‍ നേത്യത്വം നല്‍കി.

Report : ലാലി ജോസഫ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...