ചരമം

ഫ്‌ലോറിഡയിൽ കാറപകടത്തിൽ മലയാളി മരിച്ചു

ടാമ്പാ, ഫ്ലോറിഡ: ഏപ്രിൽ 13-നു രാവിലെ ഫ്‌ലോറിഡയിൽ  കാർ അപകടത്തിൽ മാന്നാർ മണത്തറയിൽ വർഗീസ് കോശി (കൊച്ചുമോൻ-56) അന്തരിച്ചു.
`
ടാമ്പാ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകലയിലെ ഏവർക്കും പ്രിയങ്കരനും  സജീവ സാന്നിധ്യവുമായിരുന്നു..

ആകസ്മികമായ ദുരന്തം ഇടവക ജനങ്ങളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.  കൊച്ചുമോന്റെ നിര്യാണത്തിൽ വിവിധ സാമുദായിക, സാംസ്കാരിക  സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഇടവക വികാരി വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷകൾക്കുള്ള  ഒരുക്കങ്ങൾ നടന്നു വരുന്നു.

ഭാര്യ ബിനി വർഗീസ്. പുത്രൻ നിതിൻ.

വിവരങ്ങൾക്ക് ബന്ധപ്പെടുക:  വെരി റവ. ജോർജ് പൗലോസ് കോർ എപ്പിസ്കോപ്പ 813 838 1756

Report രാജു മൈലപ്ര 

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....