കൗതുകങ്ങൾസിനിമ

ജോജു ജോർജിന്റെ പണി 2 വരുന്നു; നൂറോളം പുതുമുഖ താരങ്ങളുമായി ബിഗ് ബജറ്റ് ചിത്രം

ലയാള സിനിമയിൽ ഏറെ പ്രശംസ നേടിയ പണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പണി സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്ന് തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവരുന്നത്. മലയാള സിനിമയിലെ വേർസടൈൽ ആക്ടർ എന്ന് വിശേഷിപ്പിക്കുന്ന ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു പണി.

ജോജുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഈ സിനിമയുടെ രണ്ടാം ഭാഗം എത്തിയേക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ഇത് സംബന്ധിച്ച സ്ഥിരീകരണങ്ങൾ ഒന്നും സിനിമയുമായി ബന്ധപ്പെട്ട ആളുകളിൽ നിന്ന് ലഭിച്ചിരുന്നില്ല.

എന്നാൽ, നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ പണിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ. 2018, രേഖാചിത്രം, ആട് 3 എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള കാവ്യ ഫിലിംസിന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രമായായിരിക്കും പണി 2 ഒരുങ്ങുകയെന്നാണ് റിപ്പോർട്ട്.

ജോജുജോർജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുമ്പോൾ മലയാള സിനിമയ്ക്ക് അടുത്ത ഒരു ഹിറ്റ് ഉറപ്പിക്കാൻ കഴിയുമെന്നാണ് ആരാധകലോകം പറയുന്നത്. ചിത്രത്തിൽ നൂറോളം പുതുമുഖ താരങ്ങളും എത്തുമെന്നാണ് വിവരം. പണിയിലും പുതുമുഖ താരങ്ങൾക്ക് അവസരം നൽകി കയ്യടി നേടിയ സംവിധായകനാണ് ജോജു. അതുകൊണ്ടുതന്നെ ജോജുവിന്റെ രണ്ടാമത്തെ സിനിമയിലും മിന്നുന്ന പ്രകടനങ്ങളോടെ പുതിയ താരങ്ങളെ കാണാൻ കഴിയും എന്ന് ആരാധകർക്ക് ഉറപ്പിക്കാം.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...