അമേരിക്കൻ വാർത്ത

എസ്സെൻസ് ഫെസ്റ്റിൽ സംവാദം : ‘പ്രാർത്ഥന ഫലിക്കുമോ ?’

“പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തിൽ മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ, “എസ്സെൻസ് ഫെസ്റ്റിൽ” പാസ്റ്റർ ഷിബു പീടിയേക്കലുമായി ശ്രീ.ജെയിംസ് കുരീക്കാട്ടിൽ സംവാദം നടത്തുന്നു. 

മനുഷ്യരിൽ മഹാഭൂരിപക്ഷവും ഏതെങ്കിലും മത കുടുംബങ്ങളിൽ ജനിച്ചുവീഴുന്നവരാണ്. പിന്നീട് അവർ വളരുമ്പോൾ അവരുടെ മാതാപിതാക്കളുടെ മത വിശ്വാസങ്ങളും അവരോടൊപ്പം വളരുന്നു. ആ മതത്തിന്റെ മാത്രം വിശ്വാസങ്ങളും പ്രാർത്ഥനകളും ദൈവങ്ങളും അവർക്ക് പ്രിയപെട്ടതാകുന്നു. അതെ സമയം തന്നെ അയൽപക്കകാരന്റെ ദൈവവും വിശ്വാസങ്ങളും അവന് അന്ധവിശ്വാസങ്ങളും അസബന്ധങ്ങളുമായി തോന്നി തുടങ്ങും. എന്റെ ദൈവം മാത്രമാണ് ആരാധനക്ക് അർഹൻ എന്ന ഒരു ദിവസം തന്നെ പല തവണ മൈക്കിലൂടെ വിളിച്ചുപറയാനും അവൻ തയ്യാറാകും. മതം സ്നേഹമാണ് കരുണയാണ് എന്നൊക്ക പുറമെ പറയുമ്പോഴും ഇതര മത വിശ്വാസങ്ങളോടുള്ള വെറുപ്പും അസഹഷണിതയും ഉള്ളിൽ കൊണ്ട് നടക്കുകയും ചെയ്യും. ഈ സങ്കുചിത ബോധ്യങ്ങളിൽ നിന്നും മനുഷ്യനെ സ്വതന്ത്ര ചിന്തയിലേക്ക് ഉണർത്താനും ശാസ്ത്ര അഭിരുചിയും മാനവികതയും വളർത്താൻ പ്രവർത്തിക്കുന്ന സ്വതന്ത്ര ചിന്താ  കൂട്ടായ്മായാണ് എസ്സെൻസ് ഗ്ലോബൽ. 

എസ്സെൻസ് ഗ്ലോബൽ രണ്ട് വർഷം മുമ്പ് ഡെട്രോയിറ്റിൽ നടത്തിയ എസ്സെൻസ് ഫെസ്റ്റിൽ, “ബൈബിളിലെ ദൈവം സത്യമോ മിഥ്യയോ എന്ന വിഷയത്തിൽ സംവാദം നടത്തിയിരുന്നു. പാസ്റ്റർ ഷിബു പീടിയേക്കലുമായി സി രവിചന്ദ്രൻ നടത്തിയ സംവാദത്തിന്റെ തുടർച്ചയാണ് “പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഡാലസിലെ സംവാദം. പാസ്റ്റർ ഷിബു പീടിയേക്കൽ, ഇവാഞ്ചലിക്കൽ മലയാളീ ക്രിസ്ത്യൻ സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന ക്രൈസ്തവ തത്വചിന്തകനാണ്. 25 വർഷങ്ങളായി വിവിധ പെന്തക്കോസ്ത് സഭകളെ നയിച്ച അനുഭവ സമ്പത്തുള്ള പാസ്റ്റർ ഷിബു പീടിയേക്കൽ ഇന്ന് സഭകളെ ഏകോപിപ്പിക്കുന്ന എക്യുമെനിക്കൽ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നു. 

പാസ്റ്ററുമായി  സംവാദ നടത്താൻ ഡെട്രോയിറ്റിൽ നിന്നുമെത്തുന്നത് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ ശ്രീ. ജെയിംസ് കുരീക്കാട്ടിലാണ്. രണ്ട് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളിയുടെ കപട സദാചാര ബോധത്തെ തുറന്നുകാട്ടുന്ന, “മല്ലുക്ലബ്ബിലെ സദാചാര തർക്കങ്ങൾ” എന്ന കഥാസമാഹാരവും, “ഒരു അവിശ്വാസിയുടെ പ്രാർത്ഥനകൾ” എന്ന കവിതാ സമാഹാരവും. അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും മത തീവ്രവാദത്തിനും എതിരെയുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഏറെ ശ്രേദ്ധേയമാണ്. 

എസ്സെൻസ് ഫെസ്റ്റിൽ പങ്കെടുക്കാൻ നാട്ടിൽ നിന്നും പ്രൊഫ:ടി ജെ ജോസഫ് സാറും മുഖ്യ അഥിതി യായി എത്തുന്നുണ്ട്. എഴുത്തുകാരനും സിനിമ നിർമ്മാതാവും നടനുമായ ശ്രീ. തമ്പി ആന്റണി “വിശ്വാസം വിദ്വെഷമാകുമ്പോൾ “എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു. കൂടാതെ വിവിധ സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും ഉണ്ടായിരിക്കുന്നതാണ്. 

അറിവുകളുടെയും മാനവിക ദർശനങ്ങളുടെയും ഈ “ബിഗ് ബാങ്ങ്”ലേക്ക്   എല്ലാവരെയും സ്നേഹപൂർവ്വം  ക്ഷണിക്കുന്നു. 

for Registration: https://forms.gle/mLZpHXE36JLkB6Tn7

Report ഡോ: ഷാ സുൽത്താൻ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...