അമേരിക്കൻ വാർത്തകുട്ടി വാർത്ത

കാന്‍ജ് ഗോട്ട് ടാലന്റ് 2026 : കേരള സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ട്രൈസ്റ്റേറ്റില്‍ കലാവിസ്മയം

ന്യൂ ജേഴ്സി : ട്രൈസ്റ്റേറ്റ് മലയാളി സമൂഹത്തിന് കലയുടെ ആവേശം പകര്‍ന്നുകൊണ്ട് കാന്‍ജ് ഗോട്ട് ടാലന്റ് -KGT 2026 (KANJ Got Talent – KGT)  അതിവിജയകരമായി സമാപിച്ചു. കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവത്തിന്റെ നിറവും നാടകീയതയും ഓര്‍മ്മിപ്പിക്കുന്ന ഈ കലാമേള, രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടപ്പോള്‍ ഏകദേശം 500ഓളം കുരുന്നുകള്‍ അവരുടെ പ്രതിഭ വേദിയിലെത്തിച്ചു.

മാര്‍ച്ച് 14-ന് സിഡര്‍ പ്രെപ് സ്‌കൂളില്‍ നടന്ന ആദ്യ ദിനം കഥാരചന, ചിത്രരചന, പബ്ലിക് സ്പീക്കിംഗ്, മോഹിനിയാട്ടം, നാടോടി നൃത്തം, വാദ്യോപകരണങ്ങള്‍ എന്നിവ അരങ്ങേറിയപ്പോള്‍, തുടര്‍ന്ന് മാര്‍ച്ച് 22-ന് നടന്ന രണ്ടാം ദിനത്തില്‍ ഭരതനാട്യം, ഗ്രൂപ്പ് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ മ്യൂസിക്, ഇന്ത്യന്‍ മ്യൂസിക് എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ അരങ്ങേറി.

വിവിധ കാറ്റഗറികളിലെ Overall ജേതാക്കള്‍:

Category 1 : KGT Star – Anvy Jayaram
Category 2 : KGT Star – Veda Vishnu
Rising Star – Govardhan Arungopan Nair, Arpita Nair
Category 3 : KGT Star – Neveah Joy
Category 4 : KGT Star – Janiya പീറ്റര്‍

ജനസാന്നിധ്യത്തിലും മത്സരമികവിലും ശ്രദ്ധേയമായ ഈ മേള, അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ഏറ്റവും പ്രാധാന്യമാര്‍ജിക്കുന്ന കലാവേദികളിലൊന്നായി വളര്‍ന്ന് വരികയാണ്. ഓരോ പ്രകടനവും കാണികളില്‍ ആവേശവും അഭിമാനവും ഉണര്‍ത്തി.

തുടര്‍ച്ചയായി നാലാം വര്‍ഷവും അരങ്ങേറിയ ഈ കലയുടെ മാമാങ്കത്തിന് വിജയ് നമ്പ്യാര്‍ (പ്രസിഡന്റ്), ജോര്‍ജി സാമുവല്‍ (ജനറല്‍ സെക്രട്ടറി), ഖുര്‍ഷിദ് ബഷീര്‍ (ട്രഷറര്‍), ടോം നെറ്റിക്കാടന്‍ (വൈസ് പ്രസിഡന്റ്), കൃഷ്ണ പ്രസാദ് (ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറര്‍), അസ്ലം ഹമീദ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), അനൂപ് മാത്യൂസ് രാജു (സ്‌പോര്‍ട്‌സ് അഫെയര്‍സ്), നിധിന്‍ ജോയ് ആലപ്പാട്ട് (ഐടി ഓഫീസര്‍), രേഖ നായര്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജയകൃഷ്ണന്‍ എം മേനോന്‍ (ചാരിറ്റി അഫയേഴ്‌സ്), രേഖ പ്രദീപ് (കള്‍ച്ചറല്‍ അഫയേഴ്‌സ്), ശ്രീകുമാര്‍ കെ എസ് (യൂത്ത് അഫയേഴ്‌സ്) എന്നിവര്‍ നേതൃത്വം നല്‍കി.

ഓരോ മേഖലയിലെയും വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭര്‍ വിധികര്‍ത്താക്കളായപ്പോള്‍, 150-ല്‍പ്പരം വോളന്റീര്‍മാര്‍ പരിപാടിയുടെ വിജയത്തിനായി ചുക്കാന്‍ പിടിച്ചു. ഷൈനിങ് എയ്സ്, സ്‌പെക്ട്രം ഓട്ടോസ് എന്നിവര്‍ മുഖ്യ പ്രായോജകര്‍ ആയിരുന്നു,

”കേരളക്കര കടന്നാല്‍ മലയാളിക്ക് ഏറ്റവും കൂടുതല്‍ നഷ്ടമാകുന്നത് സ്‌കൂള്‍ യുവജനോത്സവത്തിന്റെ വേദിയാണ്. കുട്ടികളുടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ വലിയൊരു വേദി ഇവിടെ ലഭ്യമല്ല. അത്തരമൊരു ശൂന്യത നിറയ്ക്കുന്നതാണ് KANJ Got Talent (KGT),’ എന്നാണ് പങ്കെടുത്ത രക്ഷിതാക്കളുടെ പൊതുവായ അഭിപ്രായം.

കലയും സംസ്‌കാരവും തലമുറകളിലേക്ക് കൈമാറാനുള്ള ഒരു ശക്തമായ ശ്രമമായി മാറുന്ന KGT, ഭാവിയിലും കൂടുതല്‍ വിപുലമായി നടത്തുമെന്ന് കാന്‍ജ് ഭാരവാഹികള്‍ അറിയിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Recent Posts

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

‘ഇന്ത്യയിലെ ജനങ്ങൾ താങ്കളെ സ്നേഹിക്കുന്നു’; ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി....

അമേരിക്കൻ വാർത്തകേരള വാർത്ത

സോഷ്യല്‍ ക്ലബ് ഓഫ് ന്യൂ ജേഴ്സി കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് മെയ് 3 ന് വൈകുന്നേരം 7 മണിക്ക്

ന്യൂ ജേഴ്സി സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ കേരളാ ഇലക്ഷന്‍ റിസള്‍ട്ട് വാച്ച് നൈറ്റ് ലൈവ് മെയ്...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഫെസ്റ്റിൽ സംവാദം : ‘പ്രാർത്ഥന ഫലിക്കുമോ ?’

“പ്രാർത്ഥന ഫലിക്കുമോ” എന്ന വിഷയത്തിൽ മെയ് 30 ന് ടെക്സസിലെ ഡാലസിൽ നടക്കുന്ന ശാസ്ത്ര സ്വതന്ത്ര...

അമേരിക്കൻ വാർത്തകായികം

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

ന്യൂയോർക്ക്‌: മുൻ ഇന്റർനാഷണൽ വോളീബോൾ താരം  ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ്...