അമേരിക്കൻ വാർത്തകായികം

പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ

ന്യൂയോർക്ക്‌: മുൻ ഇന്റർനാഷണൽ വോളീബോൾ താരം  ജെയ്‌സമ്മ മുത്തേടവും ഭർത്താവും മുൻ രഞ്ജി ട്രോഫി ക്രിക്കറ്റ് താരവുമായ രഞ്ജിത്ത് തോമസും അമേരിക്കയിൽ എത്തിച്ചേർന്നു. ഡാളസ്, ബോസ്റ്റൺ , ന്യൂയോർക്ക്, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തും. മെയ് 4-ന് കേരളത്തിലേക്ക് മടങ്ങും.

കായികരംഗത്തെ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ജെയ്സമ്മ 1979 മുതൽ അഞ്ചു വർഷക്കാലം കേരള സീനിയർ വോളി ടീമിൽ അംഗമായിരുന്നു. ഭോപ്പാലിൽ 31 – മത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

1980ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ ജൂനിയർ ടീമിൽ അംഗമായിരുന്നു. മെക്സിക്കോയിൽ നടന്ന ലോക  ജൂനിയർ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. 1982 ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സീനിയർ ടീമിനായി ജേഴ്സിയണിഞ്ഞു.

1983-ൽ KSEB-ൽ ജോലിയിൽ പ്രവേശിച്ച ജെയ്‌സമ്മ KSEB ടീമിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. കളിക്കാരി എന്നതിലുപരി പരിശീലകയായും മാനേജരായും KSEB ടീമിന്റെ അവിഭാജ്യ ഘടകം ആയിരുന്നു. KSEB ടീമിന്റെ വളർച്ചയുടെയും ഉയർച്ചയുടെയും പിന്നിൽ ജയ്സമ്മ മുത്തേടത്തിന്റെ സമർപ്പണം എടുത്തു പറയണ്ടതാണ്. നിലവിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അംഗവും ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി അംഗവുമാണ്. വിദേശ ചാമ്പ്യൻഷിപ്പുകളിൽ പലതവണ ഇന്ത്യൻ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജെയ്‌സമ്മയുടെ ഭർത്താവായ രഞ്ജിത്ത് തോമസ് കേരളത്തിന്റെ മുൻ രഞ്ജി ട്രോഫി വിക്കറ്റ് കീപ്പറാണ്. എസ്‌ബിടിക്കായി ഏകദേശം 25 വർഷം കളിച്ച അദ്ദേഹം സ്റ്റേറ്റ് ബാങ്കിന്റെ സ്പോർട്സ് ഓഫീസറുമായിരുന്നു..കേരള സർവകലാശാലയെ 5 വർഷം പ്രതിനിധീകരിച്ചു.

രഞ്ജി ട്രോഫിയിൽ 10 വർഷം കളിച്ചു.ഇന്ത്യൻ സൗത്ത് സോൺ ടീമിനെ 2 വർഷം പ്രതിനിധീകരിച്ച ഇദ്ദേഹം ഓൾ ഇന്ത്യ എസ്‌ബി‌ഐ ക്രിക്കറ്റ് ടീമിനെ
യും പ്രതിനിധീകരിച്ചു.ഓൾ ഇന്ത്യ അസോസിയേറ്റ് ബാങ്ക് ടീമിന്റെ കോച്ചും മാനേജരുമായിരുന്നു. BCCI മാച്ച് റഫറിയായി 3 വര്ഷം സേവനമനുഷ്ഠിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷനിൽ ജനറൽ മാനേജറായി,5 വർഷം സേവനമനുഷ്ഠിച്ചു. നിലവിൽ കെ.സി.എയുടെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാനാണ്.

Report ഗീവർഗീസ് ചാക്കോ, ന്യൂയോർക്ക്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...