അമേരിക്കൻ വാർത്ത

കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്

നോർത്ത് കരോലിന:അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഡേകെയറിൽ വെച്ച് ചെറിയ കുട്ടിയുടെ കാലൊടിച്ച സംഭവത്തിൽ 24-കാരിയായ അധ്യാപികയ്‌ക്കെതിരെ ചൈൽഡ് അബ്യൂസ് (കുട്ടികൾക്കെതിരെയുള്ള അതിക്രമം) കുറ്റം ചുമത്തി. റാലിയിലെ കിൻഡർ കെയർ ജീവനക്കാരിയായിരുന്ന ആഷ്‌ലി നിക്കോൾ ടാരിസിനെതിരെയാണ്  നടപടി.

2025 ഓഗസ്റ്റ് 22-നായിരുന്നു സംഭവം. നിലത്ത് ഇരിക്കാൻ ശ്രമിക്കുന്നതിനിടെ അധ്യാപിക കുട്ടിയെ ബലമായി പിടിച്ചിരുത്തിയപ്പോഴാണ് അപകടമുണ്ടായത്.

 കുട്ടിയുടെ കാലിലെ അസ്ഥിക്ക് ഗുരുതരമായ ഒടിവ്  സംഭവിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. കാലുകൾ പിണച്ചുവെച്ച് ഇരിക്കാൻ  നിർബന്ധിച്ചപ്പോഴാണ് കാലൊടിഞ്ഞതെന്ന് കുട്ടി മൊഴി നൽകി.

അന്വേഷണത്തെത്തുടർന്ന് നവംബറിൽ ഇവരെ ഡേകെയർ ജോലിയിൽ നിന്ന് വിലക്കി. നിലവിൽ ഇവർ കിൻഡർ കെയറിലെ ജോലിയിൽ നിന്ന് പുറത്തായിട്ടുണ്ട്.

കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും സംഭവം നടന്ന ഉടനെ തന്നെ അധികൃതരെയും രക്ഷിതാക്കളെയും വിവരം അറിയിച്ചിരുന്നതായും കിൻഡർ കെയർ വക്താവ് അറിയിച്ചു.

കുട്ടികൾക്കെതിരെയുള്ള അതിക്രമം, ഗുരുതരമായ ശാരീരിക പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...