കേരള വാർത്ത

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനും ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്‌പവുമായി ബന്ധപ്പെട്ട കേസ് എന്നിവയിൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതിയാണ് ഉത്തരവിറക്കിയത്. ഇതോടെ ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. പ്രത്യേക അന്വേഷണ സംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് ശങ്കരദാസ് ജാമ്യത്തിന് അപേക്ഷിച്ചത്.

ശങ്കരദാസ് അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് അർഹത ലഭിച്ചത്. കേസിലെ 13 പ്രതികളിൽ ജയിലിൽ കഴിയുന്ന അവസാനത്തെ പ്രതിയാണ് ശങ്കരദാസ്. മറ്റ് പ്രതികളായ എ പത്മകുമാർ, തന്ത്രി കണ്‌ഠരര് രാജീവര്, ഉണ്ണികൃഷ്‌ണൻ പോറ്റി തുടങ്ങിയവർക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നേരത്തേ ശങ്കരദാസ് ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. 2026 ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്‌തത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

രാജ്യാന്തര പശ്ചാത്തലത്തിൽ വികസിക്കുന്ന നിഗൂഢത; ജയസൂര്യ ചിത്രം ‘മായൻ’ ചിത്രീകരണം റഷ്യയിൽ തുടങ്ങി

മലയാള ചലച്ചിത്ര ലോകത്ത് വേറിട്ട പ്രമേയങ്ങൾ കൊണ്ടും ആഖ്യാനശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന പ്രോജക്റ്റുകൾക്കിടയിലേക്ക്, സിനിമാപ്രേമികളും സിനിമാ...

കേരള വാർത്തപ്രധാന വാർത്തസിനിമ

സൈജു കുറുപ്പും അജു വർഗീസും മുഖ്യവേഷങ്ങളിൽ, ‘ലർക്ക്’ ജൂലൈ 24-ന്

കേരളാ ടാക്കീസിന്റെ ബാനറിൽ എം.എ. നിഷാദ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ലർക്ക്’ ജൂലൈ 24-ന് തിയേറ്ററുകളിലെത്തുന്നു....

ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധം : കേരളത്തിലും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: കോക്രോച് ജനതാപാർട്ടിയുടെ രാജ്യതലസ്ഥാനത്തെ പ്രതിഷേധവും തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധിച്ച് വിദ്യാഭ്യാസ...