അമേരിക്കൻ വാർത്ത

മുതിർന്ന പൗരന്മാരുടെ വെല്ലുവിളികൾ ചർച്ച ചെയ്ത് ഡാളസിലെ ബോധവൽക്കരണ സെമിനാർ ശ്രദ്ധേയമായി

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സീനിയർ സിറ്റിസൺ ഫോറം ശ്രദ്ധേയമായി.ഏപ്രിൽ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാർലന്റ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡാളസ് ഫോർട്ട് വർത്ത് മേഖലയിലെ നിരവധി മുതിർന്ന പൗരന്മാർ പങ്കെടുത്തു.

മുതിർന്ന പൗരന്മാർ നേരിടുന്ന ശാരീരികവും മാനസികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ചടങ്ങിൽ ഡോ. കുമാര പിള്ള മുഖ്യപ്രഭാഷണം നടത്തി. വാർദ്ധക്യകാലത്തെ ആരോഗ്യപ്രശ്നങ്ങളെയും അവയെ നേരിടേണ്ട രീതികളെയും കുറിച്ച് അദ്ദേഹം വിശദമായി സംസാരിച്ചു.

ആധുനിക കാലത്ത് മുതിർന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് പ്രമുഖ ഐ.ടി വിദഗ്ധൻ സുധിൻ ചാണ്ടി വർഗീസ് ക്ലാസ്സ് നയിച്ചു. ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നും, സുരക്ഷിതമായി ഇന്റർനെറ്റും സോഷ്യൽ മീഡിയയും എങ്ങനെ കൈകാര്യം ചെയ്യാമെന്നും അദ്ദേഹം വിശദീകരിച്ചു. മുതിർന്നവർക്ക് ഡിജിറ്റൽ ലോകത്തെ വെല്ലുവിളികൾ നേരിടാൻ ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.
തുടർന്ന് ഉഷ നായർ ആലപിച്ച സന്ദർഭോചിതമായ കവിത പങ്കെടുത്തവരുടെ കാതുകൾക്ക് കുളിർമയേകി.

കേരള  അസോസിയേഷൻ  പ്രസിഡന്റ്  ഷിജു എബ്രഹാം,സെക്രട്ടറി മൻജിത് കൈനിക്കര ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ് നൈനാൻ മാത്യു എന്നിവരടങ്ങുന്ന കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. മുതിർന്ന പൗരന്മാരുടെ സജീവ പങ്കാളിത്തം കൊണ്ട് സെമിനാർ ഏറെ പ്രയോജനപ്രദമായതായി സംഘാടകർ അറിയിച്ചു.പങ്കെടുത്തവർക്ക് ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...