അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കും; യുദ്ധത്തിന്റെ ഉപരോധത്തിനിടെയിലും ഇന്ത്യക്ക് ഇറാന്റെ ഉറപ്പ്

ടെഹ്‌റാന്‍: ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധത്തിനിടെയും ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഉറപ്പ് നല്‍കി ഇറാന്‍. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇന്ത്യക്കായി സുരക്ഷിത പാത ഒരുക്കുമെന്നാണ് ഉറപ്പ്. കടലിടുക്ക് ഇന്ത്യക്കായി തുറന്നിടുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ സൗഹൃദ രാജ്യമായി കണക്കിലാക്കിയിട്ടുള്ള അഞ്ച് പേരില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നും ഫത്താലി പറഞ്ഞു.

ഇന്ത്യന്‍ കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പാക്കാന്‍ ഇരു സര്‍ക്കാരും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ അമേരിക്കന്‍ ഉപരോധം ശക്തമാകുന്ന സാഹചര്യത്തിലും ഇന്ത്യന്‍ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് തുറന്നിരിക്കുമെന്ന ഉറപ്പാണ് ഇറാന്‍ നല്‍കുന്നത്. ഹോര്‍മുസിലെ ഉപരോധം ലോക സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ നല്‍കുന്നത്. ലോകത്തിന്റെ ആവശ്യത്തിനുള്ള ഊര്‍ജത്തിന്റെ അഞ്ചില്‍ ഒന്നും ഇതുവഴിയാണ് കടന്ന് പോകുന്നത്.

അതേസമയം, ഒരു കപ്പലും ഹോര്‍മുസ് വഴി കടന്ന് പോകില്ലെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. പൂര്‍ണമായ ഉപരോധം ആരംഭിച്ചുവെന്നും ഇറാനെ പാഠം പഠിപ്പിക്കുമെന്നുമാണ് ട്രംപിന്റെ നിലപാട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...