അമേരിക്കൻ വാർത്ത

ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിൽ ‘ഹാന്‍ഡ്‌സ് ഓഫ് മേഴ്‌സി’ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു

ചിക്കാഗോ : ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മിഷൻ ലീഗ് യൂണിറ്റ് സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ ഒരു പുതിയ സംരംഭവുമായി മുന്നോട്ട് വരുന്നു. “Hands of Mercy” എന്ന പേരിലുള്ള ഫുഡ് ഡ്രൈവ്, ഈ വർഷത്തെ ഡിവൈൻ മേഴ്സി ഞായറാഴ്ചയുടെ ഭാഗമായി ഭക്തിപൂർവ്വം തുടക്കം കുറിച്ചു.

ഈ ഫുഡ് ഡ്രൈവ് Uncle Pete’s Brown Bag Ministry (UPM)യുടെ സേവനപ്രവർത്തനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന ബ്രൗൺ ബാഗ് ഭക്ഷണപ്പൊതികൾ UPMയുടെ വ്യാപകമായ വിതരണ ശൃംഖലയിലൂടെ ചിക്കാഗോയിലെ നോർത്ത്, വെസ്റ്റ് മേഖലകളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.

UPM വർഷങ്ങളായി ഭക്ഷണസഹായ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ്. ബ്രൗൺ ബാഗ് സാക്ക് ഡിന്നറുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതാണ് സംഘടനയുടെ പ്രധാന പ്രവർത്തനം. വിവിധ ദേവാലയങ്ങൾ, സ്കൂളുകൾ, യുവജനസംഘങ്ങൾ, സംഘടനകൾ, കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ഈ ഭക്ഷണപ്പൊതികൾ ഫുഡ് പാൻട്രികൾ, സൂപ്പ് കിച്ചണുകൾ, ഷെൽട്ടറുകൾ, അർഹിക്കുന്ന കുടുംബങ്ങൾ, ജയിൽവാസം കഴിഞ്ഞവരുടെ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 15-ലധികം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. 2025-ൽ മാത്രം 40,000-ത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതിൽ പകുതിയിലധികവും യുവജനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു.

ഒരു ബ്രൗൺ ബാഗിൽ രണ്ട് മീറ്റ് സാൻവിച് , വേവിച്ച മുട്ട, പഴം, വെള്ളം, സ്നാക്കുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം ഒരു വിശാല സേവനശൃംഖലയുമായി കൈകോർക്കുന്നതിലൂടെ, സെൻറ് മേരീസ് ദേവാലയത്തിന്റെ “Hands of Mercy” ഫുഡ് ഡ്രൈവ് കൂടുതൽ ഫലപ്രദവും വ്യാപകവുമായ സേവനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിവൈൻ മേഴ്സി ഞായറാഴ്ച , ബ്രൗൺ ബാഗ് മീൽ മെനു സ്റ്റിക്കർ ഒട്ടിച്ച് പ്രത്യേകം തയ്യാറാക്കിയ ബ്രൗൺ ബാഗ് കിറ്റ് ഇടവകയിലെ മിഷൻ ലീഗ് സ്പിരിച്വൽ ഡിറക്ടർ ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ യൂണിറ്റ് പ്രസിഡൻറ് ഐസക്ക് മറ്റത്തലിന് കൈമാറിക്കൊണ്ട് ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു .വിശുദ്ധ കുർബാനിക്ക് ശേഷം മിഷൻ ലീഗ് ഭാരവാഹികൾ ഇടവകാംഗങ്ങളെ പദ്ധതി പരിചയപ്പെടുത്തുകയും, ഏപ്രിൽ 19-ന് നടത്താനിരിക്കുന്ന ഫുഡ് ഡ്രൈവിനായി ബ്രൗൺ ബാഗുകൾ ഏവർക്കും വിതരണം ചെയ്യുകയും ചെയ്തു.

വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന ഈ കാരുണ്യ പ്രവർത്തനത്തെ മിഷൻ ലീഗ് സ്പിരിച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിൽ പുത്തൻപുരയിൽ അഭിനന്ദിച്ചു. ഈ സംരംഭത്തിൽ എല്ലാ ഇടവകാംഗങ്ങളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ഫുഡ് ഡ്രൈവിലൂടെ കുറഞ്ഞത് 300 ബ്രൗൺ ബാഗ് മീലുകൾ എങ്കിലും ശേഖരിക്കാനാണ് മിഷൻ ലീഗിന്റെ ലക്ഷ്യം.

“Hands of Mercy” എന്ന പേരിൽ സൂചിപ്പിക്കുന്നതുപോലെ, കരുണയുടെ കൈകൾ നീട്ടി സമൂഹത്തിലെ അർഹിക്കുന്നവരിലേക്ക് സഹായം എത്തിക്കുകയും, സഹാനുഭൂതി, പങ്കിടൽ, മനുഷ്യസ്നേഹം തുടങ്ങിയ മൂല്യങ്ങൾ പുതുതലമുറയിൽ വളർത്തുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ഈ മഹത്തായ സംരംഭത്തിൽ കൂടുതൽ ആളുകൾ പങ്കുചേരണമെന്നും, ചെറിയ സഹായങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഓർമ്മിപ്പിക്കുന്ന ഈ ഫുഡ് ഡ്രൈവ് അനേകർക്ക് പ്രചോദനമാകട്ടെയെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ ആശംസിച്ചു. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ ഐസക് മറ്റത്തിൽ ,ഷോബിൻ കണ്ണമ്പള്ളി, ഡേവിഡ് കളപ്പുരക്കൽ ,എലിസബത്ത് പണിക്കാപറമ്പിൽ , Abigail കണ്ണച്ചാം പറമ്പിൽ ജാഷ്വ കിഴവള്ളി എന്നിവരോടൊപ്പം ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ ബിബി നെടുംതുരുത്തി പുത്തൻപുരയിൽ സൂര്യ കരികുളം എന്നിവർ പ്രവർത്തിച്ചു പോരുന്നു. മതഅധ്യാപകർ , DRE സജി പൂതൃക്കയിൽ ,മനീഷ് കൈമൂലയിൽ കൈകാരന്മാരായ സേവിയർ നടു പറമ്പിൽ മജോ കുന്നശ്ശേരി ,ജോബി പോളയ്ക്കൽ ,ഫെലിക്സ് പാലകൻ ,സണ്ണി കണ്ണാലയിൽ , പി ആർ ഒ റോയ് ചേലമലയിൽ എന്നിവർ ഫുഡ് ഡ്രൈവ് കിക്കോ ഓഫ് ദിനത്തിലെ ക്രമീകരണങ്ങൾക്ക് വേണ്ടുന്ന നേതൃത്വം നൽകി.

സേവനത്തിന്റെ പുതുവാതിൽ തുറന്ന് ഡിവൈൻ മേഴ്സി ഞായറാഴ്ച ചിക്കാഗോ സെൻറ് മേരീസ് ദേവാലയത്തിൽ “Hands of Mercy “ ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു!

ചിക്കാഗോ :: ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മിഷൻ ലീഗ് യൂണിറ്റ് സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ ഒരു പുതിയ സംരംഭവുമായി മുന്നോട്ട് വരുന്നു. “Hands of Mercy” എന്ന പേരിലുള്ള ഫുഡ് ഡ്രൈവ്, ഈ വർഷത്തെ ഡിവൈൻ മേഴ്സി ഞായറാഴ്ചയുടെ ഭാഗമായി ഭക്തിപൂർവ്വം തുടക്കം കുറിച്ചു.

ഈ ഫുഡ് ഡ്രൈവ് Uncle Pete’s Brown Bag Ministry (UPM)യുടെ
സേവനപ്രവർത്തനങ്ങളുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന ബ്രൗൺ ബാഗ് ഭക്ഷണപ്പൊതികൾ UPMയുടെ വ്യാപകമായ വിതരണ ശൃംഖലയിലൂടെ ചിക്കാഗോയിലെ നോർത്ത്, വെസ്റ്റ് മേഖലകളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.

UPM വർഷങ്ങളായി ഭക്ഷണസഹായ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ്. ബ്രൗൺ ബാഗ് സാക്ക് ഡിന്നറുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നതാണ് സംഘടനയുടെ പ്രധാന പ്രവർത്തനം. വിവിധ ദേവാലയങ്ങൾ, സ്കൂളുകൾ, യുവജനസംഘങ്ങൾ, സംഘടനകൾ, കമ്പനികൾ എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കുന്ന ഈ ഭക്ഷണപ്പൊതികൾ ഫുഡ് പാൻട്രികൾ, സൂപ്പ് കിച്ചണുകൾ, ഷെൽട്ടറുകൾ, അർഹിക്കുന്ന കുടുംബങ്ങൾ, ജയിൽവാസം കഴിഞ്ഞവരുടെ പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 15-ലധികം കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നു. 2025-ൽ മാത്രം 40,000-ത്തിലധികം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതിൽ പകുതിയിലധികവും യുവജനങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു.

ഒരു ബ്രൗൺ ബാഗിൽ രണ്ട് മീറ്റ് സാൻവിച് , വേവിച്ച മുട്ട, പഴം, വെള്ളം, സ്നാക്കുകൾ എന്നിവ ഉൾപ്പെടുന്നു. ഇത്തരം ഒരു വിശാല സേവനശൃംഖലയുമായി കൈകോർക്കുന്നതിലൂടെ, സെൻറ് മേരീസ് ദേവാലയത്തിന്റെ “Hands of Mercy” ഫുഡ് ഡ്രൈവ് കൂടുതൽ ഫലപ്രദവും വ്യാപകവുമായ സേവനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിവൈൻ മേഴ്സി ഞായറാഴ്ച , ബ്രൗൺ ബാഗ് മീൽ മെനു സ്റ്റിക്കർ ഒട്ടിച്ച് പ്രത്യേകം തയ്യാറാക്കിയ ബ്രൗൺ ബാഗ് കിറ്റ് ഇടവകയിലെ മിഷൻ ലീഗ് സ്പിരിച്വൽ ഡിറക്ടർ ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ യൂണിറ്റ് പ്രസിഡൻറ് ഐസക്ക് മറ്റത്തലിന് കൈമാറിക്കൊണ്ട് ഫുഡ് ഡ്രൈവിന് തുടക്കം കുറിച്ചു .വിശുദ്ധ കുർബാനിക്ക് ശേഷം മിഷൻ ലീഗ് ഭാരവാഹികൾ ഇടവകാംഗങ്ങളെ പദ്ധതി പരിചയപ്പെടുത്തുകയും, ഏപ്രിൽ 19-ന് നടത്താനിരിക്കുന്ന ഫുഡ് ഡ്രൈവിനായി ബ്രൗൺ ബാഗുകൾ ഏവർക്കും വിതരണം ചെയ്യുകയും ചെയ്തു.

വിശക്കുന്നവർക്ക് ഭക്ഷണം എത്തിക്കുന്ന ഈ കാരുണ്യ പ്രവർത്തനത്തെ മിഷൻ ലീഗ് സ്പിരിച്വൽ ഡയറക്ടർ ഫാ. അനീഷ് മാവേലിൽ പുത്തൻപുരയിൽ അഭിനന്ദിച്ചു. ഈ സംരംഭത്തിൽ എല്ലാ ഇടവകാംഗങ്ങളും ആത്മാർത്ഥമായി സഹകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഈ ഫുഡ് ഡ്രൈവിലൂടെ കുറഞ്ഞത് 300 ബ്രൗൺ ബാഗ് മീലുകൾ എങ്കിലും ശേഖരിക്കാനാണ് മിഷൻ ലീഗിന്റെ ലക്ഷ്യം.

“Hands of Mercy” എന്ന പേരിൽ സൂചിപ്പിക്കുന്നതുപോലെ, കരുണയുടെ കൈകൾ നീട്ടി സമൂഹത്തിലെ അർഹിക്കുന്നവരിലേക്ക് സഹായം എത്തിക്കുകയും, സഹാനുഭൂതി, പങ്കിടൽ, മനുഷ്യസ്നേഹം തുടങ്ങിയ മൂല്യങ്ങൾ പുതുതലമുറയിൽ വളർത്തുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

ഈ മഹത്തായ സംരംഭത്തിൽ കൂടുതൽ ആളുകൾ പങ്കുചേരണമെന്നും, ചെറിയ സഹായങ്ങൾ പോലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഓർമ്മിപ്പിക്കുന്ന ഈ ഫുഡ് ഡ്രൈവ് അനേകർക്ക് പ്രചോദനമാകട്ടെയെന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിയിൽ ആശംസിച്ചു. ഈ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ ഐസക് മറ്റത്തിൽ ,ഷോബിൻ കണ്ണമ്പള്ളി, ഡേവിഡ് കളപ്പുരക്കൽ ,എലിസബത്ത് പണിക്കാപറമ്പിൽ , Abigail കണ്ണച്ചാം പറമ്പിൽ ജാഷ്വ കിഴവള്ളി എന്നിവരോടൊപ്പം ഡയറക്ടേഴ്സ് ആയ ജോജോ ആനാലിൽ ബിബി നെടുംതുരുത്തി പുത്തൻപുരയിൽ സൂര്യ കരികുളം എന്നിവർ പ്രവർത്തിച്ചു പോരുന്നു. മതഅധ്യാപകർ , DRE സജി പൂതൃക്കയിൽ ,മനീഷ് കൈമൂലയിൽ കൈകാരന്മാരായ സേവിയർ നടു പറമ്പിൽ മജോ കുന്നശ്ശേരി ,ജോബി പോളയ്ക്കൽ ,ഫെലിക്സ് പാലകൻ ,സണ്ണി കണ്ണാലയിൽ , പി ആർ ഒ റോയ് ചേലമലയിൽ എന്നിവർ ഫുഡ് ഡ്രൈവ് കിക്കോ ഓഫ് ദിനത്തിലെ ക്രമീകരണങ്ങൾക്ക് വേണ്ടുന്ന നേതൃത്വം നൽകി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...