കേരള വാർത്തചരമം

പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ കടലിൽ വീണ യുവാവ് മരിച്ചു

വിഴിഞ്ഞം: ബന്ധുക്കൾക്കൊപ്പം എത്തി ആഴിമല കടൽ തീരത്തെ പാറപ്പുറത്തു നിന്ന് സെൽഫി എടുക്കവെ തിരയടിയേറ്റ് കടലിൽ വീണ യുവാവ് മരിച്ചു. ഇന്നലെ സന്ധ്യയോടടുത്തുണ്ടായ അപകടത്തിൽ പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ അനീഷ്(45) ആണ് മരിച്ചത്.

പത്തനംതിട്ട,മാന്നാർ സ്വദേശികളായ 17 അംഗ കുടുംബാംഗങ്ങളുൾപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് അനീഷായിരുന്നു.

ഇടയാറൻമുള നിന്നും തിരിച്ച് തിരിച്ചെന്തൂർ കന്യാകുമാരി വഴി പത്മനാഭസ്വാമി ക്ഷേത്ര ദർശന ശേഷം ഉച്ച കഴിഞ്ഞാണ് സംഘം ആഴിമലയിൽ എത്തിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘത്തിലെ അനീഷ് പാറപ്പുറത്ത് കയറി സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി വീശിയടിച്ച തിരയിൽപ്പെട്ടു കടലിലേക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ലൈഫ് ഗാർഡുകളുൾപ്പെട്ടവർ ചേർന്നു അനീഷിനെ കരയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.
കാർത്തിക ഏക മകളാണ്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...