അമേരിക്കൻ വാർത്തസിനിമ

അനു സിത്താര മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ എല്‍മോണ്ട്: ടിക്കറ്റ് വിതരണ ഉല്‍ഘാടനം നിര്‍വഹിച്ചു

ന്യൂയോര്‍ക്ക്:  ന്യൂ യോര്‍ക്ക് എല്‍മോന്റില്‍ വെച്ച് നടത്തുന്ന അനു സിത്താര ആന്‍ഡ് ടീമിന്റെ ഷോയുടെ ടിക്കറ്റ് വിതരണ ഉല്‍ഘാടനം മെയിന്‍ സ്‌പോണ്‍സര്‍ ആയ തോമസ് സഖറിയക്കു ടിക്കറ്റ് നല്‍കി ലീല മാരേട്ട് നിര്‍വഹിച്ചു.  ഫൊക്കാന ട്രസ്റ്റീ സെക്രട്ടറി ബിജു ജോണ്‍, റീജണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ്, ഡോണ്‍ തോമസ് എന്നിവരും പങ്കെടുത്തു.

ചിരിക്കാനും ചിന്തിക്കാനുമുള്ള സ്‌ക്രിപ്റ്റുകളും തമാശകളും  കൊണ്ട്  കാണികളെ  പ്രകമ്പനം കൊള്ളിക്കുന്ന നൃത്ത, സംഗീത പരിപാടിയുമായി  അനു സിത്താരയുടെ പത്തു അംഗ ടീം മെയ് 10 ഞായറാഴ്ച വൈകിട്ട്  @5.00 PM നു സിറോ മലങ്കര കാത്തലിക്ക്  ഓഡിറ്റോറിയത്തില്‍ മായാജാലം സൃഷ്ടിക്കുബോള്‍ (1510 Depaul  Street , Elmont , NY 11003) നിങ്ങള്‍ക്കു ഏവര്‍ക്കും ഇതിലേക്ക്  സ്വാഗതം.
 

സ്‌കൂള്‍ കലോല്‍സവ വേദികളിലൂടെ ശ്രദ്ധിക്കപ്പെട്ട നര്‍ത്തകിയായി സിനിമയിലെത്തിയ നടി അനു സിത്താര, ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മോഡലും ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ, അനുഗ്രഹീത ഗായകന്‍ വിപിന്‍ സേവ്യര്‍, ടെലിവിഷന്‍ ഷോകളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മിമിക്രി  കലാകാരന്‍  രാജേഷ് അടിമാലി,  എന്നിവര്‍ക്കൊപ്പം കാര്‍ത്തിക, സുനുല്‍ പാറയ്ക്കല്‍, അഖില്‍ കവലിയൂര്‍, റോണി റാഫേല്‍, ജസ്റ്റിന്‍ പോള്‍ തുടങ്ങിയവരും അണിനിരക്കുന്ന മെഗാ ഷോ ആണ് ‘സിനി ഫ്യൂഷന്‍-2026’.

ഫൊക്കാനയുടെ   ഭവന നിര്‍മാണ പദ്ധതിക്ക് തുക സമാഹരിക്കാനാണ്  പ്രമുഖ ചലചിത്ര പ്രതിഭകള്‍ ഉള്‍പ്പെടെയുള്ളവരെ അണിനിരത്തി മെഗാ ഷോ സിനി ഫ്യൂഷന്‍-2026′ അരങ്ങേറുന്നത് .

അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ തോമസ് സക്കറിയ (സുജിത് മൂലയിൽ ) Index Wealth Solution INC , ഈ ഷോയുടെ മെയിൻ സ്പോൺസർ ആണ്.  

കൂടുതൽ വിവരങ്ങൾക്ക് : ലീല മാരേട്ട് : 646-539-8443
                                                   ബിജു ജോൺ :516-445-1873
നിങ്ങളെ ഓരോരുത്തരെയും ഈ ഷോ കാണുവാൻ വേണ്ടി വിനീത പൂർവ്വം  ക്ഷണിക്കുന്നതായി റീജണൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.  

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...