അമേരിക്കൻ വാർത്ത

ഫൊക്കാന അവതരിപ്പിക്കുന്ന സിനി ഫ്യൂഷൻ യുഎസ്എ 2026 ഷോ മെയ് 16 ന് ഹ്യുസ്റ്റണിൽ

മിസ്സോറി സിറ്റി : ഫൊക്കാന അവതരിപ്പിക്കുന്ന സിനി ഫ്യൂഷൻ യു എസ് എ 2026 ഷോയുടെ, ഏപ്രിൽ 6 നു നടന്ന കിക്ക് ഓഫ് ചടങ്ങ് ഹ്യുസ്റ്റൺ മലയാളികൾക്ക് ആവേശമായി.

പ്രമുഖ മലയാള സിനിമ സീരിയൽ താരങ്ങളും, പിന്നണി ഗാന അവതരണ രംഗത്തെ പ്രമുഖരും അണി നിരക്കുന്ന ഷോ , 2026 മെയ് 16 ശനിയാഴ്ച്ച വൈകുന്നേരം  5 മണിക്ക് മിസ്സോറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കിക്കോഫിനോട് അനുബന്ധിച്ചു അപ്പന ബസാർ ഹാളിൽ നടന്ന യോഗത്തിൽ ഫൊക്കാനയുടെ നിരവധി പ്രാദേശിക നേതാക്കൾ പങ്കെടുത്തു . 
ഫൊക്കാന ടെക്സാസ് റീജിയണൽ വൈസ് പ്രസിഡണ്ട് ഫാൻസിമോൾ പള്ളാത്തുമഠം സ്വാഗതം ആശംസിച്ചു. 

നോർത്ത് അമേരിക്കയിലും കേരളത്തിലും ഫൊക്കാന നടപ്പാക്കുന്ന കർമ്മ പദ്ധതികളും ജീവകാരുണ്യ പ്രവർത്തനങ്ങളും ശ്രീമതി പൊന്നുപിള്ള തന്റെ അധ്യക്ഷ പ്രസംഗത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞു. റിയൽട്ടർ ഷാജി ജോൺ, സീമ ജോസഫ്, ജോജി ജോസഫ് , ഡോ . നൈനാൻ മാത്തുള്ള, റെജി കോട്ടയം, അനിൽ ആറന്മുള, വർഗീസ് കല്ലുവെട്ടാംകുഴി, ബാബു മാത്യു, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷോയിൽ നിന്ന് സമാഹരിക്കുന്ന മൂലധനം ഫൊക്കാനയുടെ കേരളത്തിൽ നടപ്പാക്കാൻ പോകുന്ന ഭവന പദ്ധതികൾക്ക് ഒരു മുതൽകൂട്ടാവുമെന്നു യോഗം വിലയിരുത്തി. ഹ്യുസ്റ്റൺ റീജിയൺ കൾച്ചറൽ കോഓർഡിനേറ്റർ വിനോയ് കുര്യൻ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

ഷോയുടെ ടിക്കറ്റ് വിതരണവും മറ്റ് വിശദ വിവരങ്ങൾക്കുമായി ബന്ധപ്പെടുവാൻ ഫാൻസിമോൾ പള്ളാത്തുമഠം , വിനോയ് കുര്യൻ , റെജി കുര്യൻ, ജോജി ജോസഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ടിക്കറ്റ് നിരക്കുകളും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഈ വർത്തയോടൊപ്പമുള്ള ഫ്ലയറിൽ നിന്ന് ലഭ്യമാണ്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...