ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്; തരംഗമെന്ന് ​യു.​ഡി.​എ​ഫ്, തു​ട​ർ​ഭ​ര​ണ​മെ​ന്ന് ​ എ​ൽ ഡി എ​ഫ്

തിരുവനന്തപുരം : 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിംഗ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 78.20 ശതമാന പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ൽ 74.06 ശതമാനം ആയിരുന്നു പോളിംഗ്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തത് ചിറ്റൂർ മണ്ഡലത്തിലാണ്. ഏറ്റവും കുറവ് പത്തനംതിട്ട മണ്ഡലത്തിലും. കോഴിക്കോടും പാലക്കാടും പോളിംഗ് 80 ശതമാനം കടന്നു.

അതേസമയം കനത്ത പോളിംഗ് ത​ങ്ങ​ൾ​ക്ക് ​നേ​ട്ട​മാ​കു​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാണ് ​ ​മു​ന്ന​ണി​ക​ൾ.​ ​ബൂ​ത്തു​ക​ളി​ൽ​ ​വ​യോ​ധി​ക​രും​ ​ജെ​ൻ​സി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​തി​ര​ക്ക് ​ത​രം​ഗ​ത്തി​ന്റെ​ ​സൂ​ച​ന​യെ​ന്ന് ​യു.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​പ​റ​യു​ന്നു.​ ​എ​ന്നാ​ൽ​ ​ഉ​യ​ർ​ന്ന​ ​പോ​ളിം​ഗ് ​ത​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ് ​എ​ൽ.​ഡി.​എ​ഫ് ​നേ​താ​ക്ക​ൾ​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.​ ​ഇ​ത്ത​വ​ണ​ ​ത​ങ്ങ​ൾ​ ​നി​ർ​ണാ​യ​ക​ ​ശ​ക്തി​യാ​കു​മെ​ന്ന് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ളും​ ​ഉ​റ​പ്പി​ക്കു​ന്നു.

ഉ​യ​ർ​ന്ന​ ​പോ​ളിം​ഗ് ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​ന്റെ​ ​സൂ​ച​ന​യ​ല്ലെ​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ട്രെ​ൻ​ഡ് ​എ​ൽ.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​ണ് ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫി​നെ​ ​ജ​ന​ങ്ങ​ൾ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കും.​ ​ഉ​യ​ർ​ന്ന​ ​പോ​ളിം​ഗ് ​യു.​ഡി.​എ​ഫ് ​ത​രം​ഗം​ ​ത​ന്നെ​യെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​യു.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​മെ​ന്ന് ​പാ​ണ​ക്കാ​ട് ​സാ​ദി​ഖ​ലി​ ​ത​ങ്ങ​ളും​ ​ബി.​ജെ.​പി​ ​ക്ല​ച്ച് ​പി​ടി​ക്കി​ല്ലെ​ന്ന് ​ലീ​ഗ് ​നേ​താ​വ് ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും​ ​പ്ര​തി​ക​രി​ച്ചു.​ ​അ​തേ​സ​മ​യം,​​​ ​തൂ​ക്കു​സ​ഭ​യ്ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​ന്റെ​ ​പ്ര​വ​ച​നം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...