അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

യുഎസ്-ഇറാൻ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ; പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഹ്വാനം

ന്യൂഡൽഹി: യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

“ഞങ്ങൾ വെടിനിർത്തലിനെ സ്വാഗതം ചെയ്യുകയും ഇത് പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങൾ മുൻപ് നിരന്തരം വാദിച്ചതുപോലെ, നിലവിലുള്ള സംഘർഷത്തിന് എത്രയും പെട്ടെന്ന് ഒരവസാനം കണ്ടെത്തുന്നതിനായി സംഘർഷം ലഘൂകരിക്കുക, സംഭാഷണം, നയതന്ത്രം എന്നിവ അനിവാര്യമാണ്.” ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം (MEA) പറഞ്ഞു.

ഈ സംഘർഷം ആഗോളവ്യാപാരത്തിലും ഊർജവിതരണത്തിലും ചെലുത്തിയ സ്വാധീനം പ്രസ്താവന എടുത്തുപറഞ്ഞു. ചരക്കുകളുടെയും ഊർജവിഭവങ്ങളുടെയും തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് നയതന്ത്രം നിർണായകമാണെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

“ഈ സംഘർഷം ഇതിനകം തന്നെ ജനങ്ങൾക്ക് അമിതമായ ദുരിതം നൽകുകയും ആഗോള ഊർജവിതരണത്തെയും വ്യാപാരശൃംഖലകളെയും ബാധിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത നാവിക സ്വാതന്ത്ര്യവും ആഗോളവാണിജ്യത്തിന്റെ ഒഴുക്കും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...