അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാൻ യു.എസ്; ഇറാനുമായി പുതിയ യുഗത്തിന് തയ്യാറായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാൻ യു.എസ്. സമ്മർദം ചെലുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിന് ശേഷമുള്ള വെടിനിർത്തൽ ഗുണപരമായ ഒരു അധികാരമാറ്റത്തിന് വഴിയൊരുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളും താരിഫുകളും കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടുമെന്നും ട്രൂത്ത് സോഷ്യലിൽ ട്രംപ് അറിയിച്ചു.

സംഘർഷാനന്തര സാഹചര്യത്തിൽ യു.എസ്. ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്നും പ്രധാനപ്പെട്ട പലകാര്യങ്ങളിലും ഇതിനകം ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ ഇനി യുറേനിയം സമ്പുഷ്ടീകരണം അനുവദിക്കില്ല. അവരുമായി സഹകരിച്ച് ഭൂമിക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന ആണവ അവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഇറാന്റെ ആണവകേന്ദ്രങ്ങൾ ഉപഗ്രഹ നിരീക്ഷണത്തിലാണ്. ആക്രമണം നടന്ന തീയതി മുതൽ അവയിൽ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

ഇറാനുമായുള്ള അടുത്ത ഘട്ട ഇടപെടലുകളിൽ സാമ്പത്തിക നടപടികൾക്കായിരിക്കും മുൻഗണനയെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനുമേൽ ചുമത്തിയ താരിഫുകളിലും ഉപരോധങ്ങളിലും ഇളവ് വരുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തിവരികയാണ്. നിർദേശിക്കപ്പെട്ട 15 പോയിന്റ് ചട്ടക്കൂടിൽ പലകാര്യങ്ങളിലും ഇരുപക്ഷവും ഇതിനോടകം ധാരണയിലെത്തിയതായും ട്രംപ് വെളിപ്പെടുത്തി. എന്നാൽ ഈ കരാറിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.

Related Articles

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...