അമേരിക്കൻ വാർത്ത

ഏഷ്യൻ അമേരിക്കൻ കമ്മീഷൻ യോഗം 9 വ്യാഴാഴ്ച്ച റോക്ക് ലാൻഡിൽ

സഫേൺ, റോക്ക് ലാൻഡ്:  ന്യൂയോർക്ക്  സ്റ്റേറ്റ് ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ കമ്മീഷൻ റോക്ക്‌ലാൻഡ് കൗണ്ടിയിൽ ജനസമ്പർക്ക പരിപാടിക്ക് എത്തുന്നു.

ന്യൂയോർക്കിലുടനീളമുള്ള AAPI കമ്മ്യൂണിറ്റിയെ ശക്തിപ്പെടുത്തുക ലക്ഷ്യമിടുന്ന കമ്മീഷനിൽ  നിങ്ങളുടെ ആശയങ്ങൾ പങ്കിടാം. നാം നേരിടുന്ന പ്രതിസന്ധികളും ആശങ്കകൾ പ്രകടിപ്പിക്കാം. ഇതിനു പുറമെ  കമ്മീഷൻ അംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടാം.  

റോക്ക് ലാൻഡ് കൗണ്ടി ഡിസ്ട്രിക്ട് 14 ലെ   ലെജിസ്ലേറ്റർ ആനി പോൾ,  എൻ‌വൈ‌എസ് ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ അഫയേഴ്‌സ് ഡയറക്ടർ സിബു നായർ എന്നിവരും  പങ്കെടുക്കും.

ഏപ്രിൽ 9-ന് വൈകുന്നേരം 5:00 മുതൽ 7:30 വരെ റോക്ക്‌ലാൻഡ് കമ്മ്യൂണിറ്റി കോളേജിൽ (ടെക്‌നോളജി സെന്റർ – എലിപ്‌സ്)  
സ്ഥലം: 145 കോളേജ് റോഡ്, സഫേൺ, NY 10901
രജിസ്റ്റർ: https://forms.office.com/pages/responsepage.aspx...
കൂടുതലറിയുക: https://dos.ny.gov/AAPI-commission

AAPI കമ്മീഷനെക്കുറിച്ച്
ന്യൂയോർക്ക് സ്റ്റേറ്റ് ഏഷ്യൻ അമേരിക്കൻ ആൻഡ് പസഫിക് ഐലൻഡർ (AAPI) കമ്മീഷൻ, സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ക്ഷേമം വർദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തുടനീളമുള്ള AAPI ജനതയുടെ   ആരോഗ്യ-വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ചുമതലപ്പെടുത്തിയ സ്ഥാപനമാണ്. നയ ശുപാർശകൾ തയ്യാറാക്കൽ, പരിപാടികൾ ഏകോപിപ്പിക്കൽ, പൊതുവിദ്യാഭ്യാസ കാമ്പെയ്‌നുകൾ നടപ്പിലാക്കൽ, സംസ്ഥാന, പ്രാദേശിക വിഭവങ്ങളെക്കുറിച്ച് AAPI വ്യക്തികളിൽ അവബോധം വളർത്തൽ എന്നിവ  ചുമതലയിൽ ഉൾപ്പെടുന്നു.

2024 ഫെബ്രുവരി 7-ന് ഗവർണർ ഹോക്കൽ  ആണ് കമ്മീഷൻ സ്ഥാപിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്, ദയവായി വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ഇമെയിൽ വഴി ബന്ധപ്പെടുക: AAPI@dos.ny.gov

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...