ഹൂസ്റ്റണ്‍: ദീര്‍ഘകാലമായി അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരനായ കോട്ടയം കുമ്മനം വാഴയില്‍ കുടുംബാംഗം ഡോ. സി.വി. മാത്യൂസ് (കുഞ്ഞുമോന്‍, 86) ഏപ്രില്‍ നാലാം തീയതി ഹൂസ്റ്റണില്‍ അന്തരിച്ചു.
പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും സംസ്‌കാര ശുശ്രൂഷകളും ഏപ്രില്‍ 11, 12 (ശനി, ഞായര്‍) തീയതികളിലായി ഹൂസ്റ്റണില്‍ നടക്കും.
കോട്ടയം വേളൂര്‍ പാറോച്ചാലിലായ മഠത്തില്‍പറമ്പില്‍ കുടുംബാംഗം തങ്കമ്മ മാത്യൂസ് ആണ് ഭാര്യ. ഷീബ മാത്യൂസ് (ബാള്‍ട്ടിമോര്‍, MD), ഷീന മാണി (ഹൂസ്റ്റണ്‍, TX), ഷിബു മാത്യൂസ് (ഹൂസ്റ്റണ്‍, TX) എന്നിവര്‍ മക്കളാണ്.
1977-ല്‍ കുടുംബസമേതം അമേരിക്കയിലെത്തിയ അദ്ദേഹം ഉദ്യോഗാര്‍ത്ഥം ടെക്‌സസിലെ ടൈലറില്‍ താമസം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അമേരിക്കയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡാലസ്. മേരിലാന്റിലെ ബാള്‍ട്ടിമോര്‍, ഹൂസ്റ്റണ്‍ എന്നിവടങ്ങളിലെ പ്രശസ്ത യൂണിവേഴ്‌സിറ്റികളും കോളജുകളിലും ഉന്നത സ്ഥാനം വഹിച്ചു. ടെക്‌സസ് കോളജിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം കോളജിന്റെ വൈസ് പ്രസിഡന്റായി ദീര്‍ഘ വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചു. 1995-ല്‍ മേരിലാന്റ് സംസ്ഥാനത്തുള്ള ബാള്‍ട്ടിമോറിലെ മോര്‍ഗന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിസ്‌ട്രേറ്റര്‍ ആയി ചുമതലയേറ്റു. തുടര്‍ന്ന് ഹൂസ്റ്റണിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഫാര്‍മസിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടറായി നിയമിതനായി. സുദീര്‍ഘമായ 23 വര്‍ഷം സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച ശേഷം 2019-ല്‍ ഔദ്യോഗിക രംഗത്തുനിന്നും വിരമിച്ചു.
സാമൂഹ്യ- സാംസ്‌കാരിക- ചാരിറ്റി മേഖലയുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ (UNO) നേതൃത്വം നല്‍കിയ വിവിധ പ്രൊജക്ടുകളിലും പദ്ധതികളിലും സജീവ പങ്കാളിത്തം വഹിച്ചു.
കോട്ടയം കുമ്മനം വാഴയില്‍ കുടുംബാംഗങ്ങളായ പരേതരായ വര്‍ഗീസ് – ഏലിയാമ്മ മാത്യൂസ് ദമ്പതികളാണ് മാതാപിതാക്കള്‍. പരേതരായ അന്നമ്മ, മറിയാമ്മ എന്നിവര്‍ സഹോദരിമാര്‍. കോട്ടയം കൊടുവത്ത് കുടുംബാംഗം സുനില്‍ മാണ് (ഹൂസ്റ്റണ്‍), ദിവംഗതനായ വര്‍ക്കി മുണ്ടക്കല്‍ കോര്‍എപ്പിസ്‌കോപ്പയുടെ (ന്യൂയോര്‍ക്ക്) പുത്രി ഡോ. ജയാ മാത്യൂസ് (ഹൂസ്റ്റണ്‍) എന്നിവര്‍ ജാമാതാക്കളാണ്. ഹാന ക്രിസ്റ്റണ്‍ (ബാള്‍ട്ടിമോര്‍), ജെര്‍മി അലി (വാഷിംഗ്ടണ്‍), ആരണ്‍, റിബേക്ക, ജേക്കബ്, റേച്ചല്‍, സാമൂവേല്‍ എന്നിവര്‍ കൊച്ചുമക്കളും, മയിറ ക്രിസ്റ്റന്‍ പുത്രി പേരക്കുട്ടിയുമാണ്.
ഏപ്രില്‍ 11-ാം തീയതി ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1.30 വരെ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ച് പൊതു ദര്‍ശനവും അനുസ്മരണ ശുശ്രൂഷകളും നടക്കും.
ഏപ്രില്‍ 12-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം ദേവാലയത്തില്‍ വെച്ച് ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ സംസ്‌കാര ശുശ്രൂഷകളും തുടര്‍ന്ന് 3 മണിക്ക് ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ് മിനിസ്റ്റര്‍ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കും. പൊതുദര്‍ശനത്തിന്റേയും സംസ്‌കാര ശുശ്രൂഷകളുടേയും തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.
Report: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്






Leave a comment