ചരമം

എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ അന്തരിച്ചു

കോട്ടയം∙ എൻഎസ്എസ് സെക്രട്ടറിയും ഫാമിങ് കോർപറേഷൻ ചെയർമാനും ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ഹരികുമാർ കോയിക്കൽ (71) അന്തരിച്ചു  ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, എൻഎസ്എസ് അഗ്രികൾച്ചറൽ  വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

പെരുന്ന പടിഞ്ഞാറ് 826ആം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ പ്രസിഡന്റായ അദ്ദേഹം 1981ലാണ് ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി അംഗമായത്. മൂന്നു വർഷം കഴിഞ്ഞ് എൻഎസ്എസ് പ്രതിനിധി സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഭാര്യ: എസ്.മിനി (റിട്ട. ബോട്ടണി വിഭാഗം എച്ച്ഒഡി, പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്).

മക്കൾ: എം.അനുപ (അധ്യാപിക, പെരുന്ന എൻഎസ്എസ് ജിഎച്ച്എസ്), എച്ച്.ബാലഗോവിന്ദ്.

മരുമകൻ: എസ്. ശ്രീകാന്ത് (അധ്യാപകൻ, പന്തളം എൻഎസ്എസ്, ജിഎച്ച്എസ്).

സംസ്കാരം വ്യാഴാഴ്ച്ച രാത്രി 7.30ന് വീട്ടുവളപ്പിൽ (കോയിക്കൽ വിജയഭവനം, പെരുന്ന പടിഞ്ഞാറ്).

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....