കേരള വാർത്തകൗതുകങ്ങൾസിനിമ

‘ലെെവ് വേദികളിൽ പാടിയിട്ട് അ‌ഞ്ച് വർഷമായി’; കാരണം വെളിപ്പെടുത്തി ഗായിക സുജാത

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങളാണ് സുജാത പാടിയത്. ഇരുപതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന ചിത്രത്തിലാണ് സുജാത മലയാളത്തിൽ അവസാനമായി പാടിയത്.

ഇപ്പോഴിതാ ലെെവ് വേദികളിൽ പാടാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുജാത. അഞ്ച് വർഷത്തോളമായി താൻ ലെെവ് വേദികളിൽ പാടിയിട്ടെന്നും തൊണ്ടയ്ക്ക് ചില പ്രശ്നങ്ങളുള്ളതിനാലാണ് വിട്ടുനിന്നതെന്നുമാണ് സുജാത വ്യക്തമാക്കിയത്. ഒരു തമിഴ് പുരസ്കാരദാന വേദിയിലായിരുന്നു ഗായികയുടെ വെളിപ്പെടുത്തൽ. പാട്ട് പരിശീലനം ഇപ്പോഴും തുടരുന്നുണ്ടെന്നും രണ്ടോ മൂന്നോ മണിക്കൂർ ദിവസവും അതിനായി മാറ്റിവയ്ക്കുമെന്നുംഅവർ കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ ലെെവ് വേദിയിൽ പാടിയിട്ടില്ല. എന്റെ തൊണ്ടയ്ക്കും ശബ്ദത്തിനും ചില പ്രശ്നങ്ങളുണ്ട്. അതാണ് കാരണം. പക്ഷേ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. രണ്ടോ മൂന്നോ മണിക്കൂർ ദിവസവും അതിനായി മാറ്റിവയ്ക്കും:- ഗായിക പറഞ്ഞു.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...