അന്താരാഷ്ട്ര വാർത്തആനുകാലികംപ്രധാന വാർത്ത

ഐസിസ്, അല്‍ ഖ്വയ്ദ സംഘങ്ങളുമായി ബന്ധം; വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 12 പേരെ പിടികൂടി

ന്യൂഡല്‍ഹി: വിദേശ തീവ്രവാദ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഇന്ത്യന്‍ യുവാക്കളെ സംഘത്തില്‍ ചേര്‍ക്കാനും ലക്ഷ്യമിട്ട സംഘം പിടിയില്‍. ജിഹാദി ബന്ധം സംശയിക്കുന്ന 12 പേരെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആന്ധ്രപ്രദേശ് പൊലീസ് പിടികൂടിയത്. ബീഹാര്‍, ന്യൂഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് 12 പേര്‍ പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ ആന്ധ്രപ്രദേശില്‍ നിന്നാണ് പിടിയിലായത്.

രഹസ്യാന്വേഷണ വിഭാഗം പറയുന്നത് അനുസരിച്ച്, പിടിയിലായ സംഘത്തിന് വിദേശ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായ സംഘം ജിഹാദി ആശയം പ്രചരിപ്പിക്കുകയും യുവാക്കളെ സംഘത്തില്‍ ചേര്‍ക്കുന്നതിനും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ക്യാമ്പയിനുകളും നടത്തിയിരുന്നു. ഓണ്‍ലൈനായി വീഡിയോകള്‍ വഴി തീവ്രവാദ ആശയം പ്രചരിപ്പിക്കുന്നതായിരുന്നു പ്രധാന പ്രതി റഹ്‌മത്തുള്ള ഷരീഫും സംഘവും നടത്തിവന്നിരുന്നത്. ഒസാമ ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ളവരുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളാണ് പ്രചരിപ്പിച്ചിരുന്നത്.

സ്ത്രീകളെ സംഘത്തില്‍ ചേര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ഓപ്പറേഷനും നടന്നിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഒസാമ ബിന്‍ ലാദന് പുറമേ സാക്കിര്‍ നായിക്, അഹമ്മദ് ഷെയ്ഖ്, അന്‍വര്‍ അലി അവ്‌ലാക്കി എന്നിവരുടെ വീഡിയോകളും പ്രചരിപ്പിച്ച് മുസ്ലീം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയെന്നതായിരുന്നു സംഘം പദ്ധതിയിട്ടത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളുമായി ഈ സംഘം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും ആശയം പ്രചരിപ്പിക്കുന്നതിനുമായി 40ല്‍പ്പരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് നിഗമനം. സായുധ പരിശീലനം, ആയുധങ്ങള്‍ ഉപയോഗിക്കേണ്ട രീതി എന്നിവയുടെ പരിശീലനവും അറസ്റ്റിലായ സംഘത്തിന് ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം നടത്തിയിട്ടുള്ളത്. ദേശീയഗാനത്തേയും ദേശീയ പതാകയേയും അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ ഉള്‍പ്പെടെ ഓണ്‍ലൈന്‍ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും സംശയിക്കുന്നുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...