അമേരിക്കൻ വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

അറിവിന്റെ ലോകവുമായി സന്തോഷ് പിള്ളയുടെ ‘കഥയറിവ്’ യൂട്യൂബ് ചാനൽ പുറത്തിറങ്ങി

ഡാളസ് :  യാത്രകളിലൂടെയും അഭിമുഖങ്ങളിലൂടെയും നേടിയെടുക്കുന്ന വിജ്ഞാനം ലോകമെമ്പാടുമുള്ള മലയാളികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്തോഷ് പിള്ള പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ‘കഥയറിവ്’ (Kadhayarivu) എന്ന് പേരിട്ടിരിക്കുന്ന ഈ ചാനൽ, ചരിത്രവും സംസ്കാരവും കോർത്തിണക്കിയുള്ള ദൃശ്യാനുഭവമാണ് പ്രേക്ഷകർക്കായി വാഗ്ദാനം ചെയ്യുന്നത്.

ആദ്യ എപ്പിസോഡിൽ യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയിൽ സ്ഥാപിച്ച ഏറ്റവും പുരാതനമായ ആരാധനാലയങ്ങളിൽ ഒന്നായ “ദി കത്തീഡ്രൽ ബസിലിക്ക ഓഫ് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി”യെ കുറിച്ചുള്ള വിവരങ്ങളാണ് ചാനലിലെ ആദ്യ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ന്യൂ മെക്സിക്കോയുടെ തലസ്ഥാനമായ സാന്തേ ഫേയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയുടെ ചരിത്രപരമായ പ്രാധാന്യം വീഡിയോ വിശദീകരിക്കുന്നു.

1610-ൽ സ്പെയിനിൽ നിന്നും എത്തിയ 56 കുടിയേറ്റക്കാരാണ് ഈ ചരിത്ര പ്രസിദ്ധമായ ആരാധനാലയം നിർമ്മിച്ചത്.അമേരിക്കയിലെ കുടിയേറ്റ ചരിത്രത്തിന്റെയും വാസ്തുവിദ്യയുടെയും ഉത്തമ ഉദാഹരണമായി ഈ പള്ളി കണക്കാക്കപ്പെടുന്നു.

വൈവിധ്യമാർന്ന അറിവുകൾ പങ്കുവെക്കുന്ന ഈ ചാനലിലെ വീഡിയോകൾ കാണുന്നതിനായി യൂട്യൂബിൽ “Kadhayarivu” എന്ന് സെർച്ച് ചെയ്യുക.

യാത്രകളെ സ്നേഹിക്കുന്നവർക്കും ചരിത്ര തൽപരർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സന്തോഷ് പിള്ള തന്റെ ചാനൽ വിഭാവനം ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധേയമായ വീഡിയോകൾ ചാനലിലൂടെ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...